
.news-body p a {width: auto;float: none;} കണ്ണൂർ: കെപിഎസി, കൊല്ലം അസീസി തുടങ്ങിയ നാടക സമിതികളിൽ കഴിവ് തെളിയിച്ച നടിയായിരുന്നു കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച അഞ്ജലി. വിവാഹശേഷം മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് അഞ്ജലി ദേവ കമ്മ്യൂണിക്കേഷൻസിൽ എത്തുന്നത്.
മൂന്ന് വയസ് മാത്രമുള്ള കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ച് നാടകത്തിനായി പോയപ്പോഴായിരുന്നു അപകടം. അപകട
വാർത്തയറിഞ്ഞ് അഞ്ജലിയുടെ ഭർത്താവും കുടുംബവും കണ്ണൂരിലേക്ക് തിരിച്ചു. കണ്ണൂർ മലയാംപടിയിൽ വച്ചാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചത്.
നാടക നടനായ ഉല്ലാസുമായുള്ള വിവാഹത്തിന് ശേഷമാണ് അഞ്ജലി കായംകുളത്ത് എത്തുന്നത്. കെപിസിസിയിലുൾപ്പെടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
അഞ്ജലി മികച്ച നടിയായിരുന്നുവെന്നാണ് നാട്ടുകാർ ഓർക്കുന്നത്. അഞ്ജലി കുടുംബത്തിന്റെ അത്താണി ആയിരുന്നുവെന്നാണ് പഞ്ചായത്തംഗം പറഞ്ഞത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബമാണ്. ഇതെല്ലാം മറച്ചുവച്ചാണ് അഞ്ജലി അഭിനയിക്കുന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു.
ഒരു നാടകത്തിൽ അഭിനയിച്ച ശേഷം ഇന്നലെ ട്രെയിൻ മാർഗം കണ്ണൂരിലെത്തിയ അഞ്ജലി അവിടെ നിന്നും ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽ മരിക്കുന്നത്. അതേസമയം, അപകടത്തിന് കാരണം ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയാണെന്നാണ് നാട്ടുകാർ പറയുന്നത്.
മാപ്പിൽ കാണിച്ച എളുപ്പവഴിയിലൂടെയാണ് ബസ് പോയത്. വലിയ ബസുകൾക്ക് പോകാൻ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്.
കുത്തനെ ഇറക്കവും വളവുകളുമുണ്ട്. ഇതറിയാതെ മാപ്പ് നോക്കി യാത്ര ചെയ്തതാണി അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കായംകുളം മുതുകുളം സ്വദേശി അഞ്ജലിയുടെയും (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്റെയും മരണത്തിന് കാരണമായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നാടക സംഘത്തിലെ പ്രധാന നടിമാരാണ് മരിച്ചത്.
കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഉമേഷിന്റെ നില ഗുരുതരമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]