
.news-body p a {width: auto;float: none;} അഭിനയത്തിലേക്ക് കടന്നുവരാൻ ആരും സഹായിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് നടൻ ബാബു നമ്പൂതിരി. മലയാള സിനിമയിലെ ആദ്യകാല നടൻമാരുടെ ചില മോശം സ്വഭാവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താൻ തുടർന്ന് സഹനടന്റെ വേഷത്തിൽ സജീവമായതിനെക്കുറിച്ചും ബാബു നമ്പൂതിരി വ്യക്തമാക്കി. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്.
‘ഒരു നമ്പൂതിരി കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛന് അഭിനയത്തിനോട് വലിയ താൽപര്യമില്ലായിരുന്നു.
ബിരുദം പൂർത്തിയാക്കിയതിനുശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അത് സമ്മതിച്ചില്ല.
തുടർന്ന് പഠനം കഴിഞ്ഞ് ഒരു കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തു. സഹോദരൻമാരെ നോക്കേണ്ട
ഉത്തരവാദിത്തം എനിക്കായിരുന്നു. ഇടയ്ക്ക് നാടകകളരിയിൽ ചേർന്നു.
അങ്ങനെയാണ് അഭിനയം എന്ന ആഗ്രഹം വീണ്ടും വന്നത്. ഒടുവിൽ സിനിമയിൽ അവസരം ലഭിച്ചു.
മോഹൻലാൽ നായകനായെത്തിയ തൂവാനത്തുമ്പികളിൽ ഞാൻ ചെയ്ത തങ്ങൾ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംവിധായകൻ പത്മരാജൻ എന്നെ നേരിട്ട് വീട്ടിൽ വിളിച്ചാണ് സിനിമയുടെ കഥ പറഞ്ഞത്.അതുവരെ ഞാൻ നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല.
നല്ലൊരു പ്രണയകഥയാണ് തൂവാനത്തുമ്പികൾ. അതിനുശേഷം എനിക്ക് കൂടുതലായി വില്ലൻ വേഷങ്ങളാണ് വന്നത്.
അതോടെ അഭിനയ ജീവിതം മാറി. ഓരോ സംവിധായകന്റെയും രീതി വേറെയാണ്.
നമ്മൾ അഭിനയിക്കുന്നതിൽ അവർക്ക് സംതൃപ്തി ഇല്ലെങ്കിൽ ഉറക്കെ ദേഷ്യപ്പെടും. അതുകേൾക്കുമ്പോൾ തന്നെ അഭിനയം ശരിയായി വരണമെന്നില്ല.
ആദ്യമായിട്ട് അഭിനയിക്കുന്നവരുടെ ആത്മവിശ്വാസവും പോകും. പക്ഷെ അവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് സംവിധായകൻ ജോഷി.
സെറ്റിൽ ആരെയും വഴക്ക് പറയാത്ത സ്വഭാവം. പക്ഷെ ജോഷി സാറിന് അതെല്ലാം പേടിയായിരുന്നു.
മുതിർന്ന അഭിനേതാക്കൾ പോലും സെറ്റിൽ അധികം സംസാരിക്കില്ല. അത് ബഹുമാനം കൊണ്ടാണ്.
കോട്ടയം നസീറാണ് എന്നെ കൂടുതലും അനുകരിച്ചിട്ടുളളത്. പല വേദികളിലും എന്നെ അദ്ദേഹം അനുകരിച്ചിട്ടുണ്ട്.
മിക്കപ്പോഴും മിമിക്രി താരങ്ങളാണ് ഞങ്ങളെ പോലുളള അഭിനേതാക്കളെ കൂടുതലും ജനങ്ങൾക്കിടിയിൽ എത്തിക്കുന്നത്. ഒരു പരിപാടിക്കിടയിൽ ഞാൻ കോട്ടയം നസീറിനെ കാണുകയുണ്ടായി.
മലയാളികൾ ഇന്നും എന്നെ ഓർക്കുന്നത് നസീറിലൂടെയാണ്’- നടൻ പറഞ്ഞു. മുതിർന്ന നടൻമാരുടെ സ്വഭാവത്തെക്കുറിച്ചും ബാബു നമ്പൂതിരി തുറന്നുപറഞ്ഞത്.
‘പണ്ട് ഒരു പുതിയ നടൻ അഭിനയത്തിൽ മെച്ചപ്പെട്ട് വരുമ്പോൾ മുതിർന്ന അഭിനേതാക്കൾ അവരെ തടയാനായി പലരും ചെയ്തിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ആ പ്രശ്നം എനിക്ക് ഉണ്ടായിട്ടില്ല’- ബാബു നമ്പൂതിരി വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]