
വിസ്മയിപ്പിക്കുന്ന തിയറ്റര്‍ ബിസിനസ് നടക്കുന്ന സ്ഥലമാണ് ചൈന. ഹോളിവുഡ് ചിത്രങ്ങള്‍ സ്ഥിരമായി വലിയ വരുമാനം കൊയ്യുന്ന സ്ഥലം.
അപൂര്‍വ്വം ഇന്ത്യന്‍ ചിത്രങ്ങളും അവിടെ റിലീസ് ചെയ്ത് നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു തെന്നിന്ത്യന്‍ ചിത്രവും ചൈനീസ് റിലീസിന് ഒരുങ്ങുകയാണ്.
വിജയ് സേതുപതിയെ നായകനാക്കി നിതിലന് സാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ തിയറ്റര്‍ റിലീസിന് തയ്യാറെടുക്കുന്നത്. അലിബാബ ഗ്രൂപ്പ് ആണ് ചിത്രം ചൈനയില്‍ എത്തിക്കുന്നത്.
ഈ മാസം 29 നാണ് റിലീസ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ റിലീസ് ജൂണ്‍ 14 ന് ആയിരുന്നു.
വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമായിരുന്ന മഹാരാജയില്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആയിരുന്നു പ്രതിനായകന്. ആദ്യ വാരം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ് ഓഫീസില്‍ 100 കോടിയിലേറെ നേടി.
വിജയ് സേതുപതി സോളോ ഹീറോ ആയെത്തി ആദ്യമായി 100 കോടി കടന്നതും ഈ ചിത്രത്തിലൂടെയാണ്. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയി എത്തിയപ്പോഴും ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന് സ്റ്റുഡിയോസ് എന്നീ ബാനറുകളിലായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിനും.
രണ്ട് കാലങ്ങളിലായി നോണ്‍ ലീനിയര്‍ സ്വഭാവത്തിലാണ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ നിതിലന് സ്വാമിനാഥന് കഥ പറയുന്നത്. സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നടരാജന് സുബ്രഹ്മണ്യം, അഭിരാമി, ദിവ്യ ഭാരതി, സിങ്കംപുലി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ കുരങ്ങ് ബൊമ്മൈ എന്ന ചിത്രവും നിതിലന് സ്വാമിനാഥന് സംവിധാനം ചെയ്തിട്ടുണ്ട്. : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; ‘രാമുവിന്റെ മനൈവികൾ’ തിയറ്ററുകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]