
ബ്രസൽസ്∙ യുവേഫ നേഷന്‍സ് ലീഗിൽ ബൽജിയത്തെ തോൽപിച്ച് ഇറ്റലി. 11–ാം മിനിറ്റിൽ സാൻഡ്രോ ടൊനാലിയാണ് ഇറ്റലിയുടെ വിജയഗോൾ കണ്ടെത്തിയത്.
അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച ഇറ്റലി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം കരുത്തരായ ഫ്രാൻസിനെ ഇസ്രയേൽ ഗോൾ രഹിത സമനിലയിൽ തളച്ചു.
മറ്റൊരു മത്സരത്തിൽ ഗ്രീസിനെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപിച്ചു. ഒലി വാറ്റ്കിൻസ് (ഏഴാം മിനിറ്റ്), കേർട്ടിസ് ജോൺസ് (83) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ഗോൾ സ്കോറർമാർ.
77–ാം മിനിറ്റിൽ ഒഡിസിയസ് വ്ലാചോദിമോസിന്റെ പിഴവിൽ ഗ്രീസ് സെൽഫ് ഗോളും വഴങ്ങി. English Summary:
Italy Beat Belgium, UEFA Nations League Updates
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]