
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര. സംവിധായകൻ വിഘ്നേശ് ശിവനെയാണ് താരം വിവാഹം കഴിച്ചത്.
നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്സ് വിറ്റിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സാണ്. ഡോക്യുമെന്റററിയുടെ പുതിയ ടീസര്‍ പുത്തുവിട്ടിരിക്കുകയാണ് ഒടിടി കമ്പനിയായി നെറ്റ്ഫ്ലിക്സ്.
വിഘ്നേശ് ശിവനുമായി പ്രണയത്തിലായത് എങ്ങനെയെന്ന് പറയുകയാണ നയൻതാര. എല്ലാം പെട്ടെന്നായിരുന്നുവെന്നാണ് താരം പറയുന്നത്.
പോണ്ടിച്ചേരിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. ഷൂട്ടുള്ളതിനാല്‍ റോഡെല്ലാം ക്ലിയര്‍ ചെയ്തിരുന്നു.
ഷോട്ടിനാല്‍ ഞാൻ അവിടെ റോഡിലിരിക്കുകയായിരുന്നു. വിക്കി ഏതോ ഒരു ഷോട്ടോടുക്കുകയായിരുന്നു.
എനിക്കറിയില്ല. എന്തോ ഒരു കാരണത്താല്‍ താൻ അവനെ നോക്കി.
ആദ്യം വിചാരിച്ചത് ക്യൂട്ട് ആളെന്നാണ്. അവൻ ക്യൂട്ടാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
അവൻ എല്ലാം വിശദീകരിക്കുന്നതും ഒരു സംവിധായകൻ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ചുവെന്നും പറയുന്നു നയൻതാര. View this post on Instagram A post shared by Netflix India (@netflix_in) ഇതിനെക്കുറിച്ച് വിഘ്നേശ് ശിവനും ഡോക്യുമെന്ററിയില്‍ പറയുന്നതും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നയൻതാര എന്നോട് പറഞ്ഞു, സെറ്റ് മിസ് ചെയ്യും എന്ന്. എനിക്കും സെറ്റ് മിസ് ചെയ്യുമെന്ന് പറഞ്ഞു ഞാനും.
ഞാൻ കള്ളം പറയാൻ ശ്രമിക്കുകയല്ല. ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ എന്തായാലും നോക്കും.
പക്ഷേ അങ്ങനെ നയൻതാരെയ കണ്ടിട്ടില്ലെന്നും പറയുന്നു അദ്ദേഹം. ഇതാണ് ആ ബന്ധത്തിലേക്ക് ആദ്യമായി താൻ മുന്നോട്ടുപോയ സംഭവമെന്ന് വ്യക്തമാക്കുന്നു നയൻതാര.
തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്തതാണ് അന്നപൂരണി.
മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് .
Read More: ഇതാദ്യം, എലൈറ്റ് ക്ലബില്‍ ദുല്‍ഖറും, ഒടുവില്‍ സ്വപ്ന നേട്ടം, ലക്കി ഭാസ്കറുടെ കളക്ഷൻ മാന്ത്രിക സംഖ്യയില്‍ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]