
.news-body p a {width: auto;float: none;} സൂര്യ നായകനായ പുതിയ ചിത്രം കങ്കുവയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി പരാതി. ചിത്രം തീയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് വ്യത്യസ്ത ക്വാളിറ്റിയിലുളള പതിപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത്.
ഇത് കങ്കുവയുടെ അണിയറപ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ചിത്രം തീയേറ്ററുകളിൽ നിന്ന് ചോർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. തമിൾറോക്കേഴ്സ്, ടെലിഗ്രാം പോലുള്ള ടോറന്റ് പ്ലാറ്റ്ഫോമുകളിൽ കങ്കുവയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
1080പി മുതൽ 240പിവരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്ക് എളുപ്പം തിരഞ്ഞ് ഫയൽ ഡൗൺലോഡ് ചെയ്യാവുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട
സേർച്ച് വേഡുകളും തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മറ്റുചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കങ്കുവയുടെ വ്യാജപതിപ്പ് ലഭ്യമാണ്.
ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നവംബർ 14നാണ് റിലീസ് ചെയ്തത്. ബോളിവുഡ് താരം ബോബി ഡിയോളും കങ്കുവയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ആഗോളവ്യാപകമായി 38 ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം 1500 വർഷങ്ങൾക്ക് മുൻപുളള കഥയാണ് പറയുന്നത്. ദിശ പട്ടാണിയാണ് കങ്കുവയുടെ നായിക.
യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]