
.news-body p a {width: auto;float: none;} തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണം നടത്തുന്നത്.
ഉടൻ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിർദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് അറിയിച്ചു. ആത്മകഥാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
തന്റെ ആത്മകഥയെന്ന് പറഞ്ഞ് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറയുന്നു. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ പറയുന്നു.
ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും ഇ പിയുടെ ആരോപിക്കുന്നു.
ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ സിപിഎമ്മിനെയും സർക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇ പി ജയരാജന്റെ ആത്മകഥാ വിവാദം ഉടലെടുത്തത്. തന്നെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്.
പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു.
ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബലമാണ് രണ്ടാം പിണറായി സർക്കാർ, തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. ഡോ.
പി സരിൻ നാളെ വയ്യാവേലിയാകുമെന്നും ഉളളടക്കത്തിൽ പറയുന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]