
തമിഴ് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ഇത് ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്.
എന്നാല്‍ ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. അതേസമയം പ്രേക്ഷകര്‍ ചിത്രം ആഘോഷിക്കുകയാണെന്നും ചിത്രത്തിന്റെ ഔട്ട്പുട്ടില് താന്‍ തൃപ്തനാണെന്നും പറയുന്നു സംവിധായകന് ശിവ.
ചിത്രം ആദ്യ ദിനം തന്നെ ചെന്നൈയിലെ കാശി തിയറ്ററില്‍ സൂര്യ ആരാധകര്‍ക്കൊപ്പം കണ്ടതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവ. “രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ ചിത്രം. അത് വളരെ നന്നായി വന്നിട്ടുണ്ട്.
പ്രേക്ഷകര്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാനും വളരെ ആഹ്ളാദവാനാണ്.
ആദ്യദിനം പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കണ്ടത് ഗംഭീര അനുഭവമായിരുന്നു. അവര്‍ക്കൊപ്പം കാണുന്നതിന് വേണ്ടിയാണ് സിനിമ എടുക്കുന്നത് തന്നെ.
രോമാഞ്ചം പകരുന്ന നിരവധി നിമിഷങ്ങള്‍ ചിത്രത്തിലുണ്ട്. അതിലൊക്കെ കാണികള്‍ പ്രതികരിക്കുന്നുണ്ടായിരുന്നു.
പ്രേക്ഷകരുടെ പ്രതികരണം കാണുമ്പോള്‍ വളരെ സന്തോഷം. എല്ലാ സ്നേഹത്തിനും നന്ദി”, ശിവ പറയുന്നു.
പൂര്‍ണ്ണ തൃപ്തിയാണോ ചിത്രം നല്‍കിയത് എന്ന ചോദ്യത്തിന് സംതൃപ്തി എന്ന് പറയാനാവില്ല, അതിനേക്കാള്‍ വലിയ മാനസികാവസ്ഥയിലാണ് താന്‍ ഇപ്പോഴെന്ന് ശിവ. “ആളുകള്‍ ഈ ചിത്രം അത്രയും ആഘോഷിക്കുന്നുണ്ട്.
അതിനേക്കാള്‍ എന്ത് വേണം”?, ശിവ ചോദിക്കുന്നു. ചിത്രം 3ഡിയില്‍ ഒരുക്കാന്‍ കാരണമെന്തെന്ന ചോദ്യത്തിന് വലിയ കാന്‍വാസിന്റെ അനുഭവം പകരാനും ഒപ്പം ഇമ്മേഴ്സീവ് ആയ എക്സ്പീരിയന്‍സ് നല്കാനുമെന്ന് മറുപടി.
സൂര്യ എന്ത് പറഞ്ഞു എന്ന ചോദ്യത്തിന് ശിവയുടെ പ്രതികരണം ഇങ്ങനെ- “അദ്ദേഹവും വളരെ സന്തോഷവാനാണ്. അദ്ദേഹം പല തവണ ചിത്രം കണ്ടിരുന്നു.
പ്രൊമോഷന് സമയത്ത് പറഞ്ഞതുപോലെ അദ്ദേഹം വളരെ വളരെ സന്തോഷവാനാണ്”, ശിവ പറഞ്ഞുനിര്‍ത്തുന്നു. : നവാഗത സംവിധായകന്റെ ചിത്രം; ‘ഈ ബന്ധം സൂപ്പറാ’ തിയറ്ററുകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]