
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ വിദ്യാർത്ഥിക്ക് സ്കൂളിലെ കിണറ്റിൽ വീണ് പരിക്കേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്.
എന്നാൽ കുട്ടി എങ്ങനെയാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തമല്ല. കാൽവഴുതി വീണതാകാമെന്നാണ് കരുതുന്നത്.
ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കിണർ മൂടിയിട്ടുണ്ടെങ്കിലും ബലക്കുറവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
തലയ്ക്കും നടുവിനും പരിക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പതിനെട്ടാം പടി കയറുമ്പോൾ കരണത്തടിച്ചെന്ന പരാതി; പോലീസുകാർക്ക് മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]