ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും വെള്ളിയാഴ്ച (നവംബർ 15) പ്രവർത്തിക്കില്ല. ഗുരു നാനക് ജയന്തി പ്രമാണിച്ചാണ് അവധി. മൾട്ടി കമ്മോഡിറ്റി വിപണി (എംസിഎക്സ്) വെള്ളി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കില്ല. എംസിഎക്സിന്റെ സായാഹ്ന സെഷൻ പതിവുപോലെ വൈകിട്ട് 5 മുതൽ 11.55 വരെ നടക്കും. നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡിഇഎക്സ്) നാളെ രാവിലത്തെയും വൈകിട്ടത്തെയും സെഷനിൽ അടഞ്ഞുകിടക്കും.
ഈ വർഷം മറ്റ് രണ്ട് പൊതു അവധികൾ കൂടിയാണ് ഓഹരി വിപണികൾക്കുണ്ടാവുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അവധി കലണ്ടർ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ മാസം 20നും (ബുധനാഴ്ച) ക്രിസ്മസ് ദിനമായ ഡിസംബർ 25നുമാണ് അവധി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]