
തിരുവനന്തപുരം: ശിശു ദിനം ആരോഗ്യ വകുപ്പ് മന്ത്രിയോടൊപ്പം ആഘോഷിക്കാനെത്തിത് തലസ്ഥാനത്തെ ഒരുകൂട്ടം കുഞ്ഞുങ്ങൾ. കേരള സെക്രട്ടറിയേറ്റ് വിമണ്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശിശു വിഹാറിലെ കുട്ടികളും അധ്യാപകരും കമ്മിറ്റിയംഗങ്ങളുമാണ് ശിശു ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചത്.
മന്ത്രി അവര്‍ക്കൊപ്പമിരുന്ന് അവര്‍ പറയുന്നത് കേട്ട് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ശിശുദിനത്തെ കുറിച്ചുള്ള പാട്ടുകള്‍ പാടിയും ചിരിച്ചും കളിച്ചുമാണ് കുഞ്ഞുങ്ങള്‍ ഓഫീസിലെത്തി സമയം ചെലവഴിച്ചത്. എല്ലാ കുഞ്ഞുങ്ങള്‍ക്കും മന്ത്രി ശിശുദിന ആശംസകള്‍ നേര്‍ന്നു.
മധുരവും നല്‍കിയാണ് കുഞ്ഞുങ്ങളെ യാത്രയാക്കിയത്. ഒരു വര്‍ഷം മുമ്പാണ് മന്ത്രി വീണാ ജോര്‍ജ് ഈ മോഡല്‍ ക്രഷിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ശിശു വിഹാര്‍ മോഡല്‍ ക്രഷ് ആക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]