
സ്വന്തം ലേഖിക കൊച്ചി: ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പൂരാന് എത്തുന്നത്.
മുരളിഗോപിയാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ‘ലൂസിഫര്‍’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്.
സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്ക്ക് കാത്തിരിക്കികയാണ് പ്രേക്ഷകര്‍. എമ്പുരാന്റെ സംഗീത സംവിധായകന് ദീപക് ദേവ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ എമ്പുരാനെ കുറിച്ച് പ്രതീകരിച്ചത്. ‘എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടെ ഉള്ളൂ. എന്റെ പണി തുടങ്ങി’, എന്നാണ് ദീപക് ദേവ് പറയുന്നത്.
ഒക്ടോബറില്‍ എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന സൂചനയും ദീപക്ദേവ് നല്‍കുന്നുണ്ട്. എമ്പുരാന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഹോളിവുഡ് ചിത്രത്തിന് സമാനമായാകും ചിത്രം ഒരുക്കുക എന്നാണ് ലഭിക്കുന്ന സൂചന. മഞ്ജു വാരിയര്‍, ടൊവിനൊ തോമസ് തുടങ്ങിയവര്‍ എമ്പുരാനിലും ഉണ്ടാകും.
എമ്പുരാന് നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും സംയുക്തമായാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. The post പണി തുടങ്ങിയിട്ടുണ്ട്….!
എമ്പുരാനെ കുറിച്ച് ദീപക്ദേവ്; ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് സൂചന appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]