
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) ഉപകമ്പനിയായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് വിമാനത്താവളത്തിൽ ബിസിനസ് പാർക്ക് നിർമിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി.
ഒരു വർഷം കൊണ്ട് പൂർത്തിയാകും. രാജ്യാന്തര ടെർമിനലിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ബിസിനസ് പാർക്ക് വരുന്നത്.
വർക്ക് സ്പേസുകൾക്ക് വർധിച്ചു വരുന്ന ഡിമാൻഡ് കണക്കിലെടുത്താണിത്. ബിസിനസ് യാത്രക്കാർക്ക് പരസ്പരം കാണുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ലഭ്യമാകും.
യാത്രയ്ക്കിടെയുള്ള സമയം പോലും ജോലിക്കായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. ബിസിനസ് പാർക്കിന് ഇരു നിലകളിലായി 32000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും.
140 സീറ്റുള്ള റസ്റ്ററന്റ്, സെമിനാർ ഹാൾ, കോൺഫറൻസ് റൂമുകൾ, സിഐഎഎസ്എൽ അക്കാദമിയുടെ ക്ലാസ് മുറികൾ, വർക്ക് സ്പേസ് എന്നിവയും ഇവിടെ ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]