ടെഹ്റാൻ: രണ്ട് പതിറ്റാണ്ടിനിടെ ഏതാണ്ട് 200 വനിതകളെ ബലാൽസംഗം ചെയ്ത 43കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്ന 43കാരനെയാണ് തൂക്കിക്കൊന്നത്. 20 വർഷത്തിനിടെ ഇയാൾ നിരവധി സ്ത്രീകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ഇവരെയെല്ലാം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
ബലാൽസംഗവും വ്യഭിചാരവും ഇറാനിൽ മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ചില സ്ത്രീകൾ ഗർഭിണികളായപ്പോൾ മുഹമ്മദ് അലി ഇവർക്ക് ഗർഭനിരോധനത്തിന് മരുന്നുകളും നൽകി. ഇതും ഇറാനിൽ നിരോധിക്കപ്പെട്ട കാര്യമാണ്. ജനുവരി മാസത്തിൽ മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തു. ഇറാന്റെ ചരിത്രത്തിൽ ഏറ്റവുമധികം സ്ത്രീകളെ ഒരാൾതന്നെ പീഡിപ്പിച്ച ആദ്യ സംഭവമാണിത്.
ഇയാളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ നീതി വകുപ്പിന് മുന്നിൽ ഒത്തുകൂടുകയും ഇയാളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒക്ടോബറിൽ ഇറാനിലെ സുപ്രീം കോടതി കേസിൽ വാദം കേൾക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തിൽ വച്ച് ഇയാളെ പൊതുജനങ്ങൾ കാൺകെ തൂക്കിലേറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2005ൽ ഇരുപതോളം കുട്ടികളെ ബലാൽസംഗം ചെയ്ത് കൊന്ന 24കാരനെ ഇറാനിൽ പൊതുസ്ഥലത്ത് തൂക്കിക്കൊന്നിരുന്നു. 1997ൽ ഒൻപത് പെൺകുട്ടികളെയും വനിതകളെയും പീഡിപ്പിച്ച് കൊലപ്പെടുത്തിയ 28കാരനെയും ടെഹ്റാനിൽ തൂക്കിലേറ്റിയിരുന്നു. ലോകത്തിൽ വധശിക്ഷ സജീവമായി നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. രാജ്യത്ത് ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.