രണ്ടുമാസം മുമ്പാണ് മലൈക അറോറയുടെ വളര്ത്തച്ഛന് അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍നിന്നും വീണുമരിച്ചത്. അച്ഛന്റെ മരണം തന്നെ വല്ലാതെ തകര്‍ത്തുവെന്നും അതുണ്ടാക്കിയ ആഘാതത്തില്‍ നിന്നും ഇപ്പോഴും പൂര്‍ണമായും പുറത്തുവന്നിട്ടില്ലെന്നും നടി പറയുന്നു. എന്നാല്‍ വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത് തന്റെ മാനസികനില മെച്ചപ്പെടുത്തുന്നതില്‍ വളരെയധികം സഹായിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘നമുക്കെല്ലാം മുന്നോട്ടുപോയേ പറ്റൂ. എനിക്കുണ്ടായ നഷ്ടത്തക്കുറിച്ച് മനസിലാക്കുന്നതിനും അതിനെ അംഗീകരിച്ച് മുന്നോട്ടുപോകുന്നതിനും ഞാന്‍ എനിക്ക് സമയം നല്കി. അത് ഒട്ടുംതന്നെ എളുപ്പമായിരുന്നില്ല. ജോലിയിലേക്ക് തിരിച്ചെത്തിയത് എന്നെ വിഷമങ്ങളില്‍നിന്ന് പുറത്തുവരാന്‍ സഹായിച്ചു. ഏകാഗ്രത തിരിച്ചുനല്‍കി, മാനസികാരോഗ്യം നേരെയാക്കി, എന്റെ അമ്മയേയും കുടുംബത്തേയും സഹായിക്കേണ്ടതുണ്ടെന്ന് മനസിലാക്കിത്തന്നു,’ മലൈക പറയുന്നു.
രാജ്യത്തിനകത്തും വിദേശത്തുമായി നിരവധി ഫാഷന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലൈക ഇപ്പോള്‍. വൈകാതെ ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതിനെല്ലാം പുറമേ താന്‍ ഇപ്പോള്‍ മറ്റൊരു പ്രോജക്ടിന്റെ വര്‍ക്കിലാണെന്നും അത് മരിച്ചുപോയ അച്ഛനുവേണ്ടിയുള്ള തന്റെ ആദരസൂചകമായ വര്ക്കായിരിക്കുമെന്നും മലൈക പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]