![](https://newskerala.net/wp-content/uploads/2024/11/mixcollage-12-nov-2024-09-39-pm-6322_1200x630xt-1024x538.jpg)
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയുടെ കവർ പുറത്തിറക്കി പ്രസാധകരായ ഡി സി ബുക്സ്. കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്നാണ് പുസ്തകത്തിന്റെ പേര്. പല അപ്രിയ സത്യങ്ങളും തുറന്നുപറയുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇപിയുടെ പുസ്തകത്തിന്റെ കവർ പുറത്തിറക്കിയിരിക്കുന്നത്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നാലെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ച ഇ പി എല്ലാം ആത്മകഥയിൽ പറയുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പാർട്ടി പരിപാടികളിൽ നിന്ന് നീണ്ട കാലം വിട്ടുനിന്ന ജയരാജൻ ഏരിയ സമ്മേളനങ്ങളിലൂടെ വീണ്ടും സജീവമായി. ഇതിനിടെയാണ് അപ്രിയ സത്യങ്ങൾ തുറന്നുപറയുന്ന പുസ്തകം ഉടൻ വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]