![](https://newskerala.net/wp-content/uploads/2024/11/1731427360_new-project-30-_1200x630xt-1024x538.jpg)
വളരെ വ്യത്യസ്തമായതും ക്യൂട്ട് ആയതുമായ നിരവധി വീഡിയോകൾ നമ്മൾ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇന്ത്യക്കാരായ പലരും വിദേശത്ത് നിന്നും പകർത്തുന്ന വീഡിയോകളും അതിൽ പെടുന്നു. മിക്കവാറും ഇന്ത്യൻ വേഷങ്ങൾ കാണുമ്പോൾ വിദേശികളായ ആളുകൾ കൗതുകത്തോടും അമ്പരപ്പോടും നോക്കി നിൽക്കാറുണ്ട്. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളിലാണ് അങ്ങനെ കാണുന്നതെങ്കിൽ.
അതിനി സാരിയായായാലും നല്ല സ്യൂട്ട് ആയാലും ഒക്കെ അങ്ങനെ തന്നെ. കുറച്ച് ഹെവിയായ, കളർഫുള്ളായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതാണ് മിക്കവാറും ഇന്ത്യക്കാർക്ക് ഇഷ്ടം. എങ്കിൽപ്പോലും സാധാരണ ദിവസങ്ങളിലോ ഓഫീസിലോ ക്ലാസിനോ ഒക്കെ പോകുമ്പോഴോ ഒന്നും അധികമാരും അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. പകരം ആഘോഷങ്ങളിലാണ് അത്തരം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കാണുന്നത്.
എന്നാൽ, ജപ്പാനിൽ സ്യൂട്ട് ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആളുകൾ കൗതുകത്തോടെ തന്നെയാവും അവളെ നോക്കുക എന്ന കാര്യത്തിൽ സംശയം വേണ്ടതില്ലല്ലോ അല്ലേ?
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് gunjanvikasmalik എന്ന യൂസറാണ്. ഞാൻ ജപ്പാനിൽ ഒരു സ്യൂട്ട് ധരിച്ചു, അതിനോടുള്ള പ്രതികരണങ്ങൾ ഇങ്ങനെയാണ്. ഹമാമത്സുവിൻ്റെയും മൈസാക്കയുടെയും തെരുവുകളിൽ ഒരു ഇന്ത്യൻ വസ്ത്രം ധരിച്ച് ചെല്ലണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ആളുകൾ അത് ഇഷ്ടപ്പെടുകയും ഞെട്ടിപ്പോകുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് യുവതി വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്.
View this post on Instagram
വീഡിയോയിൽ യുവതി സ്യൂട്ട് ധരിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ആളുകൾ കൗതുകത്തോടെയും ചിരിയോടെയുമാണ് അവളെ നോക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് പങ്കുവച്ച വീഡിയോയാണെങ്കിലും ഇപ്പോഴും ആളുകൾ ഇതിന് കമന്റുകളുമായി എത്തുന്നുണ്ട്.
4 ലക്ഷം ചെലവ്, 1500 ആളുകൾ, പൂക്കളും പ്രാർത്ഥനയും, കാറിന് സംസ്കാരച്ചടങ്ങ് നടത്തി കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]