
ഉച്ചഭക്ഷണത്തിന് ശേഷം അൽപം മധുരം കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ചിലർ ഒരു ശർക്കര അതുമല്ലെങ്കിൽ അൽപം തേൻ ഇതൊന്നും കിട്ടിയില്ലെങ്കിൽ പഞ്ചസാര എങ്കിലും കഴിക്കാറുണ്ടല്ലോ.
ഉച്ചഭക്ഷണത്തിന് ശേഷം മധുരം കഴിക്കണമെന്ന് തോന്നിയാൽ ഒരു ഡെസേർട്ട് തന്നെ കഴിച്ചാലോ?. മധുരപ്രിയർക്കായി പോഷകങ്ങൾ ഏറെ അടങ്ങിയ ഒരു അടിപൊളി ഡെസേർട്ട് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പങ്കുവച്ച ഒരു ഡെസേർട്ട് റെസിപ്പിയെ കുറിച്ചാണ് ഇനി പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്കും കൂടുതൽ ആൻ്റിഓക്സിഡൻ്റുകൾ ആവശ്യമുള്ളവർക്കും ഹൃദ്രോഗമുള്ളവർക്കും അനുയോജ്യമായൊരു ഡെസേർട്ട് എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അഞ്ച് ചേരുവകളാണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നതിനായി വേണ്ടത്. രണ്ട് പഴുത്ത വാഴപ്പഴം, കശുവണ്ടി അരക്കപ്പ്, പാൽ ¼ കപ്പ്, കൊക്കോ പൗഡർ 2 സ്പൂൺ, ചോക്ലേറ്റ് ചിപ്സ് ആവശ്യത്തിന്.
ഈ പറഞ്ഞിരിക്കുന്ന ചേരുവകൾ എല്ലാ ചേർത്ത് നന്നായി മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ശേഷം ഇതിന് മുകളിൽ ചോക്ലേറ്റ് ചിപ്സ് വിതറുക.
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം കഴിക്കുക. പൊട്ടാസ്യം അടങ്ങിയ കൊക്കോ പൗഡർ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൊക്കോ പൗഡർ മാത്രമല്ല വാഴപ്പഴത്തിലും പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
ഈ രണ്ട് ചേരുകളും ചേർന്നതിനാൽ ബിപി നിയന്ത്രിക്കാൻ മികച്ചൊരു ഡെസേർട്ടാണിത്. View this post on Instagram A post shared by Anjali Mukerjee (@anjalimukerjee) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]