
മുംബൈ: മുംബൈ നഗരത്തിലെ ഗോറായി ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏഴ് കഷ്ണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
25നും 40നും ഇടയിൽ പ്രായമുണ്ടെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം ബീച്ചിന് സമീപം നാല് പ്ലാസ്റ്റിക് ചാക്കുകളിലായി കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ യുവാവിൻ്റെ മൃതദേഹം ഏഴ് കഷ്ണങ്ങളാക്കി നാല് പ്ലാസ്റ്റിക് ബാഗുകൾക്കുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മരിച്ചയാളുടെ കയ്യിൽ പച്ചകുത്തിയ അടയാളം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ സൂചന ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ, മുംബൈയിലെ കാണ്ടിവാലി പ്രദേശത്ത് 14 തെരുവ് നായ്ക്കളുടെ ജഡങ്ങൾ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാണ്ടിവാലിയുടെ പടിഞ്ഞാറൻ മേഖലയിലാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കിടക്കുന്ന ചാക്കുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് എത്തി ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് 14 തെരുവ് നായകളുടെ ജഡം കണ്ടെത്തിയത്. ഭാരതീയ ന്യായ സംഹിതയിലെയും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. READ MORE: ഗർഭിണിയെ ആക്രമിച്ച് ഭർത്താവ്; ചിരവ കൊണ്ട് വയറിൽ ഉൾപ്പെടെ കുത്തി, ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]