കോഴിക്കോട്: രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെ ചിരവ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. നാദാപുരം തെരുവന്‍ പറമ്പിലെ താനമഠത്തില്‍ ഫൈസലാണ് ഭാര്യ നരിപ്പറ്റ കിണറുള്ള പറമ്പത്ത് ഷംന(28)യെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ഷംനയുടെ ഇടതു തോളിലും വയറിലും കുത്തേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫൈസലിന്റെ വീട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഷംനയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും വഴിയാത്രക്കാരും ചേര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം ഫൈസല്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഏഴ് മാസം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
കുടുംബ പ്രശ്നമാണ് ക്രൂരകൃത്യം നടത്താന്‍ കാരണമായതെന്നാണ് ലഭിക്കുന്ന സൂചന. ഫൈസലിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
READ MORE: ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]