ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി ഒരു വനിത, ജില്ല കളക്ടറുടെ ഡഫേദാർ (ശിപായി) തസ്തികയിൽ. പവർ ലിഫ്ടിംഗ് ദേശീയചാമ്പ്യനായിരുന്ന സിജി ഇന്നലെ മുതലാണ് ഡഫേദാറുടെ ജോലിയിൽ പ്രവേശിച്ചത്. ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായാണ് സിജിക്ക് നിയമനം ലഭിച്ചത്.
ചേർത്തല ചെത്തി അറയ്ക്കൽ വീട്ടിൽ കെ.സിജി (55)ക്ക് ആറു മാസം തുടരാം. അതോടെ വിരമിക്കുകയാണ്. 20 വർഷത്തെ സേവനത്തിന്റെ അവസാന ഘട്ടത്തിൽ ഈ ജോലി ചോദിച്ചുവാങ്ങുകയായിരുന്നു. ആലപ്പുഴയിൽ 14 കളക്ടർമാരുടെ ഡഫേദാറായിരുന്ന എ.അഫ്സലിന് സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നാലെ, തനിക്ക് താത്പര്യമുണ്ടെന്ന് സിജി മേലധികാരികളെ അറിയിക്കുകയായിരുന്നു.
സീനിയോറിട്ടി പരിഗണിച്ചതോടെ ഡഫേദാരായി സിജി മാറി. വെള്ള ഷർട്ടും പാന്റ്സും, ഷൂസും, ചുവന്ന അരപ്പട്ടയും, സർക്കാർ ചിഹ്നമുള്ള ബാഡ്ജും, വെള്ള തൊപ്പിയുമാണ് ഔദ്യോഗിക വേഷം. വനിത ആയതിനാൽ വെള്ള ചുരിദാറായി. തന്റെ ഉള്ളിലെ സ്പോർട്സ് സ്പിരിറ്റാണ് വനിതകൾ മടിക്കുന്ന ഡഫേദാർ തസ്തിക ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്ന് സിജി പറയുന്നു.
മൂന്നു സ്വർണം നേടി
പവർ ലിഫ്ടിംഗ് ദേശീയചാമ്പ്യനായിരുന്ന സിജി സ്പോർട്സ് ക്വാട്ടയിലാണ് സർവീസിലെത്തിയത്. ആറുതവണ ദേശീയ മത്സരത്തിൽ പങ്കെടുത്തു. മൂന്നു സ്വർണം നേടി. ജി.വി.രാജ പുരസ്കാരമടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കി. സ്കൂൾ കാലഘട്ടത്തിൽ കബഡി താരമായിരുന്നു. ഭർത്താവ് : ജോസഫ്.വി.അറയ്ക്കൽ. മക്കൾ : വർണ്ണ ജോസഫ് (ബി.എസ് സി നഴ്സിംഗ് വിദ്യാർത്ഥി), വിസ്മയ ജെ.അറയ്ക്കൽ (ഒമ്പതാം ക്ലാസ്).
കളക്ടർക്കൊപ്പം എപ്പോഴും
രാവിലെ കളക്ടർ ഓഫീസിലെത്തും മുമ്പ് ഹാജരായിരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളക്ടർ ഓഫീസിലുള്ള മുഴുവൻ സമയവും ഒപ്പമുണ്ടാകണം.
കളക്ടർ ഓഫീസിൽ നിന്ന് പോയശേഷമേ ജോലി അവസാനിക്കു.