അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. അതിനാല്‍ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.
ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കരളിലെ വിശാംഷങ്ങളെ പുറംതള്ളാന്‍ സഹായിക്കും.
അയേണിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.
കാത്സ്യം അടങ്ങിയ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പു പുറന്തള്ളാനും വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]