
കൊച്ചി: സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനം സമ്മേളനം നാളെ ( നവംബർ 11ന്) വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളിൽ അരങ്ങേറുന്ന കേരള സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
അതേസമയം, സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ഉറപ്പിച്ചിരിക്കുകയാണ് കടകശേരി ഐഡിയൽ സ്കൂള്‍. തുടർച്ചയായ മൂന്നാം വർഷമാണ് മലപ്പുറം സ്കൂളിന്റെ ഈ നേട്ടം. ജില്ലകളിൽ 192 പോയിന്റുമായി മലപ്പുറമാണ് പോയിന്റ് നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 169 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്താണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]