
.news-body p a {width: auto;float: none;}
പാലക്കാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പാലക്കാട് എത്തി. തിരഞ്ഞെടുപ്പാണ് പ്രധാനം, മറ്റ് വിഷയങ്ങൾ അപ്രസക്തമാണെന്ന് പറഞ്ഞ മുരളീധരൻ സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് വോട്ടഭ്യർത്ഥിച്ചത്. ”പാർട്ടി പറഞ്ഞതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി വന്നത്. താൻ വോട്ട് ചോദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വേണ്ടിയാണ്. വ്യക്തിക്ക് വേണ്ടിയല്ല” മുരളീധരൻ പറഞ്ഞു.
പെട്ടിയുടെ പിന്നാലെ പോയി ഭരണപരാജയം മറച്ചുവെക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുകയാണ്. ജനകീയ വിഷയങ്ങളിലൊന്നും ഇടപെടാൻ ഇവർക്ക് താല്പര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞില്ല. വയനാട് ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ കാൽകാശ് പോലും സഹായം അനുവദിക്കാൻ കേന്ദ്രവും തയ്യാറായില്ല. ഇതെല്ലാം മറച്ചുവെക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്. നീലപെട്ടിയുടെ പിന്നാലെയാണ് സി.പി.എം, റെയ്ഡ് നടത്തിയിട്ടും നയാപൈസ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ആര് വിളിച്ചുപറഞ്ഞിട്ടാണ് പൊലീസ് റെയ്ഡ് നടത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പി അപ്രസക്തമാണ്. ശോഭാ സുരേന്ദ്രൻ വന്നോ ഇല്ലയോ എന്നുപോലും അറിയില്ല. സന്ദീപ് വാര്യർ എവിടെയാണെന്ന് അദ്ദേഹത്തിന് പോലും നിശ്ചയമില്ല. ഇതല്ലാം അവരെ ബാധിക്കും. അവർ ഈ തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നും മുരളീധരൻ പറഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]