
.news-body p a {width: auto;float: none;}
ആലപ്പുഴ: തേങ്ങാ കഷണം കഴിച്ച് ആലപ്പുഴയില്‍ 15കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി കല്ലേപ്പുറത്ത് മണിക്കുട്ടി (15 വയസ്സ് ) ആണ് മരിച്ചത്. എലിവിഷം പുരട്ടിയ തേങ്ങാ കഷണം അബദ്ധത്തില്‍ കഴിച്ചതാണ് മരണത്തിനിടയാക്കിയത്. വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. തകഴി ഡി.ബി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണിക്കുട്ടി.
മണിക്കുട്ടി സ്കൂളില്‍ പോയിരുന്ന സമയത്ത് എലിയെ കൊല്ലാനായി തേങ്ങാ കഷ്ണത്തില്‍ വീട്ടുകാര്‍ വിഷം പുരട്ടിയിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടി ഇക്കാര്യമറിയാതെ തേങ്ങാ കഷണം എടുത്ത് കഴിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടി സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയത്. തേങ്ങാ കഷണം കഴിച്ച് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുടര്‍ന്ന്, മണിക്കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ചികിത്സ നല്കി വരികയായിരുന്നു. ഇതിനിടെയാണ് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. അസ്വഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മരണാനന്തരച്ചടങ്ങുകള്‍ മണിക്കുട്ടിയുടെ അച്ഛന്റെ കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ നടക്കും.