മെറിന് കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിരവധി ആകാംഷകൾ ഉയർത്തുന്ന ട്രെയിലർ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഇതിനിടയില്‍ ആനന്ദ് ശ്രീബാല ആരാണെന്ന് ചോദിക്കുന്നവരുമുണ്ട്. മെറിന് എന്ന കഥാപാത്രമായി മാളവിക മനോജ് വേഷമിടുന്ന ചിത്രത്തില്‍ ആനന്ദ് ശ്രീബാലയായി എത്തുന്നത് അര്ജുന് അശോകനാണ്.
വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 15-ന് തിയറ്ററുകളിലെത്തും. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ച വിഷയമാണ് പ്രമേയം എന്നതുകൊണ്ട് പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്നതാണ് ചിത്രം.
കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ.യു., ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിര്‍മാതാക്കള്‍.
ഛായാഗ്രഹണം: വിഷ്ണു നാരായണന്, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി. നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി.കെ., സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ& മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]