സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം-ചിങ്ങവനം റെയില്വേപ്പാതയിൽ റെയില്‍വേ അധികൃതര്‍ വഴിയടച്ചുകുറ്റി നാട്ടിയതായി പരാതി. ഇതോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നു കാണിച്ചു പ്രദേശവാസികള്‍ കോട്ടയം നഗരസഭാ കൗണ്‍സിലില്‍ പരാതി നല്കി.
നഗരസഭയുടെ 30, 32, 44 വാര്‍ഡുകളിലെ ജനങ്ങളാണ് പരാതിക്കാര്‍.കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തിലാണ് പരാതി നല്‍കിയത്. കൗണ്‍സിലര്‍ ഷീജ അനിലാണ് പ്രദേശവാസികളുടെ ബുദ്ധിമുട്ട് കൗണ്‍സിലില്‍ ഉന്നയിച്ചത്.
കോട്ടയം-ചിങ്ങവനം റെയില്‍വേപ്പാത വരുന്നതിനു മുന്നേ ആളുകള്‍ റെയില്‍വേ വഴി ഉപയോഗിച്ചിരുന്നതാണ്. വിവിധ ആവശ്യങ്ങള്‍ക്കായി പ്രദേശവാസികള്‍ ഈ വഴിയായിരുന്നു സഞ്ചരിച്ചിരുന്നത്.
എന്നാല്‍, കഴിഞ്ഞദിവസം റെയില്‍വേ അധികൃതര്‍ വഴിതടഞ്ഞു കുറ്റി സ്ഥാപിച്ചതോടെ പ്രദേശവാസികളായ 100ല്‍പ്പരം കുടുംബങ്ങള്‍ക്കു പുറത്തിറങ്ങാന്‍പോലും സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ റെയില്‍വേ അധികൃതര്‍ വഴി തുറന്നു കൊടുക്കാന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെടണമെന്നാണ് പരാതിയിലുള്ളത്.
The post റെയില്‍വേ അധികൃതര്‍ വഴിയടച്ചുകുറ്റി നാട്ടിയതായി കോട്ടയം നഗരസഭാ കൗണ്‍സിലില്‍ പരാതി..! വഴിയടഞ്ഞതോടെ 100ല്‍പ്പരം കുടുംബങ്ങൾ പുറത്തിറങ്ങാനാവാതെ ദുരിതത്തിൽ..!
കൗണ്‍സിലര്‍ ഷീജ അനിലാണ് പ്രദേശവാസികളുടെ ബുദ്ധിമുട്ട് കൗണ്‍സിലില്‍ ഉന്നയിച്ചത് appeared first on Third Eye News Live. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

