രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കങ്കുവ. നീണ്ട കാലത്തെ പ്രയ്തനങ്ങള്ക്ക് ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നതും. വിദേശത്ത് ഇതിനകം ചിത്രം 2.21 കോടി ബുക്കിംഗില്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.
തമിഴകത്തിന്റെ സൂര്യ നായകനാകുമ്പോള്‍ 100 കോടി ഓപ്പണിംഗില്‍ നേടും എന്നാണ് പ്രതീക്ഷ. നവംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ഇനിയും നാല് ദിവസം ബാക്കിയുള്ളതിനാല്‍ ടിക്കറ്റ് ബുക്കിംഗില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിക്കുന്നത്.
കങ്കുവയായി സൂര്യ എത്തുന്ന ചിത്രത്തില്‍ താരങ്ങളായി ദിഷാ പപഠാണി, റെഡ്ഡിൻ കിംഗ്സലെ, നടരാജൻ സുബ്രഹ്മണ്ം, കൊവൈ സരള, വത്സൻ ചക്രവര്‍ത്തി, ആനന്ദരാജ്, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപ വെങ്കട്, ബാല ശറവണൻ, രവി രാഘവൻ, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ് തുടങ്ങിയവര്‍ ഉണ്ടാകും. വമ്പൻ ക്യാൻവാസിലാണ് ചിത്രം എത്തുക. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.
കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞ് മദൻ കര്‍ക്കി റിവ്യു എഴുതിയിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ തനിക്ക് പല രംഗങ്ങളും കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ കാഴ്ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ തലങ്ങള്‍. സൂര്യയുടെ പ്രകടനമൊക്കെ ചിത്രത്തില്‍ ചേരുമ്പോള്‍ തിയറ്ററില്‍ മികച്ച അനുഭവമാകുന്നു. മികച്ച ആഖ്യാനത്തിന് സംവിധായകൻ സിവയ്ക്ക് താൻ നന്ദി രേഖപ്പെടുത്തുന്നു. കഥാ തന്തു ഇങ്ങനെ വികസിപ്പിച്ച് തങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് നന്ദി എന്നും പറയുന്നു മദൻ കര്‍ക്കി. കങ്കുവ മനോഹരമായ ഒരു കലാസൃഷ്ടിയാണെന്നും പറയുകയാണ് മദൻ കര്‍ക്കി.
Read More: അനുവാദമില്ലാതെ കാമുകിയുടെ ഫോട്ടോയെടുത്തു, ഫോട്ടോഗ്രാഫറെ പരിഹസിച്ച് യുവ നടൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]