ന്യൂഡൽഹി: നിയമവിരുദ്ധമായി കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ വിശദമായ നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് സംസ്ഥാനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിൽ നിയമവിരുദ്ധമായി കെട്ടിടങ്ങൾ ഇടിച്ചുതകർത്തത് പരിഷ്കൃത നിയമവ്യവസ്ഥയ്ക്ക് അഞ്ജാതമാണെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
റോഡ് വീതി കൂട്ടുമ്പോഴും കയ്യേറ്റങ്ങൾ ഒഴിവാക്കുമ്പോഴും പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകുന്നതിനിടെയാണ് കോടതി 2019ൽ ഉത്തർപ്രദേശിൽ നടന്ന സംഭവം ഓർത്തെടുത്തത്. ഉത്തർപ്രദേശിൽ റോഡിന് വീതി കൂട്ടുന്നതിനായി വീട് പൊളിച്ചുമാറ്റിയ സംഭവമാണ്. അന്ന് വീട് തകർന്നയാൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
സംസ്ഥാനത്തിന്റെ ഏതെങ്കിലും വിഭാഗമോ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായ രീതിയിൽ പൗരൻമാരുടെ പൊതുമുതൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുളള ഉത്തരവുകളിട്ടാൽ അത് ഗുരുതരമായ അപകടമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘സ്വത്തുക്കളും പുരയിടങ്ങളും നശിപ്പിക്കുമെന്ന ഭീഷണികൊണ്ട് പൗരൻമാരുടെ ശബ്ദം അടിച്ചമർത്താൻ കഴിയല്ല.ഒരു വ്യക്തിയുടെ ആത്യന്തികമായ സുരക്ഷ പുരയിടത്തിനാണ്. നിയമവിരുദ്ധമായി പൊതുസ്വത്തുക്കൾ കയ്യേറുന്നത് അനുവദിക്കില്ല. നിയമവ്യവസ്ഥയിൽ ബുൾഡോസർ നീതി അംഗീകരിക്കാൻ സാധിക്കില്ല.അത് അനുവദിക്കുകയാണെങ്കിൽ ഭരണഘടനയിലെ ആർട്ടിക്കിൾ 300 എ പ്രകാരം നിമയവ്യവസ്ഥയിൽ ഇളവ് വരുത്തുകയും ചെയ്യും’- ചന്ദ്രചൂഡ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഹാരാജ്ഗഞ്ച് ജില്ലയിലെ ഒരു വീട് പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉചിതമായ അന്വേഷണം നടത്താൻ യുപി ചീഫ് സെക്രട്ടറിയോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്ന പദ്ധതിക്കുവേണ്ടി നടപടി സ്വീകരിക്കുന്നതിന് മുൻപ് ഒരു സംസ്ഥാനമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കൈകൊള്ളേണ്ട നടപടികളെക്കുറിച്ചും ബഞ്ച് വ്യക്തമാക്കി. അനധികൃതമായ കൈയ്യേറ്റം കണ്ടെത്തി കഴിഞ്ഞാൽ ആദ്യം കയ്യേറ്റക്കാരന് നോട്ടീസ് നൽകണം. അതിനെ എതിർത്ത് കയ്യേറ്റക്കാരൻ രംഗത്തെത്തിയാൽ സ്പീക്കിംഗ് ഓർഡർ പുറപ്പെടുവിക്കണം. വീണ്ടും എതിർക്കുകയാണെങ്കിൽ കാരണം വ്യക്തമായി ചൂണ്ടിക്കാട്ടിയ നോട്ടീസ് നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.