കൊച്ചി ∙ സംസ്ഥാന സ്കൂൾ കായികമേള മത്സരത്തിനിടെ പോൾ ഒടിഞ്ഞു നിലത്തുവീണ മാർ ബേസിൽ സ്കൂൾ വിദ്യാർഥിനി സെഫാനിയ നിറ്റുവിന് സഹായ വാഗ്ദാനവുമായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. സെഫാനിയ ഉൾപ്പെടെയുള്ള താരങ്ങളുടെ പരിശീലനത്തിനായി മാർ ബേസിൽ സ്കൂളിന് രാജ്യാന്തര നിലവാരമുള്ള ഫൈബർ പോൾ വാങ്ങിനൽകുമെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്പോർട്സ് ഡിവിഷൻ ഡയറക്ടർ ഹന്ന മുത്തൂറ്റ് അറിയിച്ചു.
മഹാരാജാസ് സ്റ്റേഡിയത്തിലെ മത്സരവേദിയിലെത്തിയാണ് സഹായം പ്രഖ്യാപിച്ചത്. ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിനിടെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിയുന്നതിന്റെ ചിത്രം മനോരമ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
English Summary:
Muthoot Group sponsored new fiber pole
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]