
കല്‍പ്പറ്റ:വയനാട് സുല്‍ത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തിൽ 28കാരനായ രാഹുൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാൽ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. കഴുത്തിൽ തുണികെട്ടി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചു. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വഖഫിൽ വിവാദപ്രസ്താവനയുമായി സുരേഷ് ഗോപിയും ബി ഗോപാലകൃഷ്ണനും; ‘വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതം’
ആലപ്പുഴയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി; 22 വയസുള്ള മകൻ ആശുപത്രിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]