
ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിൽ മൂന്ന് വീടുകളുടെ വാതിലുകൾ കുത്തിതുറന്ന് മോഷണം. ഇന്ന് പുലർച്ചെ രണ്ടിന് നങ്ങ്യാർകുളങ്ങര അയിരൂട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോഹനന്റെ മകൾ മേഘ(22) യുടെ കഴുത്തിൽ കിടന്ന സ്വർണമാല വീടിന്റെ പിൻവശത്തുള്ള രണ്ടു വാതിലുകൾ കുത്തി തുറന്ന് മോഷ്ടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയും മോഷ്ടാവ് അപഹരിച്ചു. പുലർച്ചെ ഒരു മണിയോടെ നങ്ങ്യാർകുളങ്ങര അരശേരിൽ കൃഷ്ണാസിൽ ആശയുടെ വീടിന്റെ മുൻവശത്തെ ഡോർ പൊളിച്ച് അകത്തു കയറിയ കള്ളൻ മകൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ആശയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളം വെച്ചപ്പോൾ മോഷ്ടാവ് കടന്ന് കളഞ്ഞു. വീട്ടിലെ റൂമുകളിലെ അലമാരകളും മേശയും പരതി അലങ്കോലപ്പെട്ട നിലയിലാണ്.
ആശയുടെ കഴുത്തിൽ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. സമീപത്തെ ശ്യാം നിവാസിൽ ശരത്തിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തി തുറന്നു അകത്തു കയറിയ മോഷ്ടാവ് മുറിയിൽ മേശപ്പുറത്ത് വെച്ചിരുന്ന വരവ് മാലയും രണ്ടു ഗ്രാം താലിയും മോഷ്ടിച്ചു. കരിയിലകുളങ്ങര, ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഒരുപാട് പേരാണ് ഇങ്ങനെയുള്ള പരാതികളുമായി ആര്ടി ഓഫീസിൽ എത്തുന്നത്; മുന്നറിയിപ്പുമായി എംവിഡി
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]