
കൊച്ചി: എറണാകുളം വടക്കേക്കരയിൽ വാട്ടർ അതോറിറ്റിയുടെ കണ്ണില്ലാത്ത ക്രൂരത. കാഴ്ചപരിമിതയായ സ്ത്രീയുടെ വീട്ടിലെ കുടിവെള്ള വിതരണം വിച്ഛേദിച്ച് മൂന്ന് ദിവസമായിട്ടും പുനസ്ഥാപിച്ചില്ല. ബില്ലടച്ചിട്ടും വാട്ടർ അതോറിറ്റി കുടിവെള്ളവിതരണം പുനസ്ഥാപിച്ചില്ലെന്ന് സുബ്രഹ്മണ്യനും ഇന്ദിരയും പറയുന്നു. വകുപ്പിൽ നിന്നും ആരും എത്തില്ലെന്നും അംഗീകൃത പ്ലംബറെ വിളിക്കണമെന്നുമാണ് അധികകൃതരുടെ നിലപാട്. കുടിശ്ശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണക്ഷൻ വിച്ഛേദിച്ചത്. മുന്നറിയിപ്പിലാതെയാണ് ഉദ്യോഗസ്ഥരെത്തി കണക്ഷൻ കട്ട് ചെയ്തതെന്ന് കുടുംബം പറഞ്ഞു. വെള്ളത്തിനായി ഇപ്പോൾ അയൽവീടുകളെ ആശ്രയിക്കുകയാണ് സുബ്രഹ്മണ്യനും ഇന്ദിരയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]