
കൊച്ചി: ഒഡീഷ സ്വദേശിനിയായ യുവതിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. സൗത്ത് എസിപി ഓഫീസിലാണ് മുൻ ഹോർട്ടികോപ്പ് എംഡി ആയിരുന്ന ശിവപ്രസാദ് കീഴടങ്ങിയത്. 27 ദിവസമായി പ്രതി ഒളിവിലാണ്.
22 വയസുകാരിയായ വീട്ടുജോലിക്കു നിന്ന പെൺകുട്ടിയെ ആണ് ഇയാൾ ശീതള പാനീയത്തിൽ മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 75 വയസുകാരനായ പ്രതി സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ഇരുന്ന വ്യക്തിയാണ്.
ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. അയൽ സംസ്ഥാനങ്ങളിലടക്കം പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.
കേസിൽ ദേശീയ പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. കൊച്ചി പൊലീസിനോട് ദേശീയ പട്ടികവർഗ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.
ഏഴ് ദിവസത്തിനകം കൊച്ചി പൊലീസ് റിപ്പോർട്ട് നൽകണമെന്നാണ് പട്ടികവർഗ കമ്മീഷന്റെ നോട്ടീസിൽ നിർദേശിച്ചിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]