
.news-body p a {width: auto;float: none;}
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ ഇസ്രയേലി ഫുട്ബാൾ ആരാധകർക്ക് നേരെ പാലസ്തീൻ അനുകൂലികളുടെ ആക്രമണം. 6 പേർക്ക് പരിക്കേറ്റു. മക്കാബി ടെൽ അവീവും അയാക്സും തമ്മിലെ യുറോപ്പ ലീഗ് മത്സരം കാണാനെത്തിയവർക്ക് നേരെ പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയായിരുന്നു അക്രമം. 62 പേർ അറസ്റ്റിലായി.
തെരുവുകളിലും ഹോട്ടലുകളിലുമുണ്ടായിരുന്ന മക്കാബി ആരാധകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. മത്സരത്തിന് മുമ്പ് പാലസ്തീൻ അനുകൂലികളുമായി ഏറ്റുമുട്ടിയ ഇസ്രയേലി ഫുട്ബാൾ പ്രേമികൾ പാലസ്തീൻ പതാക കത്തിച്ചെന്നാണ് റിപ്പോർട്ട്. ഇതാണ് വ്യാപക ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഡച്ച് പ്രധാനമന്ത്രി ഡിക് ഷൂഫ് ആക്രമണത്തെ അപലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശക്തമായ പ്രതിഷേധം അറിയിച്ച ഇസ്രയേൽ ആക്രമണത്തിന് ഇരയായവരെ തിരിച്ചെത്തിക്കാൻ രണ്ട് വിമാനങ്ങൾ നെതർലൻഡ്സിലേക്ക് അയക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.