
ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയില്‍ അപ്രതീക്ഷിത ജയവുമായി ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഹരിയാന. പഞ്ചാബിനെതിരെ 37 റണ്‍സ് ജയവുമായി ഹരിയാന പോയന്റ് പട്ടികയില്‍ 19 പോയന്റുമായി ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി.
ആദ്യ ഇന്നിംഗ്സില്‍ ഹരിയാനയെ 114 റണ്‍സിന് എറിഞ്ഞിട്ട പഞ്ചാബ് ബൗളര്‍മാര്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് 141 റണ്‍സില്‍ അവസാനിപ്പിച്ച ഹരിയാന തിരിച്ചടിച്ചു. കൂറ്റന്‍ ലീഡ് വഴങ്ങാതിരുന്ന ഹരിയാന രണ്ടാം ഇന്നിംഗ്സില്‍ 243 റണ്‍സടിച്ചപ്പോള്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് 179 റണ്‍സിന് ഓള് ഔട്ടായി 37 റണ്‍സിന്റെ തോല്‍വി വഴങ്ങി.
ചാമ്പ്യൻസ് ട്രോഫി: നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ; ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല
ജയത്തോടെ നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി 19 പോയന്റ് സ്വന്തമാക്കിയാണ് ഹരിയാന ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഉത്തര്‍പ്രദേശിനെതിരെ വിജയപ്രതീക്ഷയുള്ള കേരളം മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് സമനിലകളുമായി എട്ട് പോയന്റോടെ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകക്കും എട്ട് പോയന്റുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് കേരളം രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.
ബംഗാളിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 80 റണ്‍സിന്റെ ലീഡ് വഴങ്ങിയ കര്‍ണാടക രണ്ടാം ഇന്നിംഗ്ലില്‍ 127-3 എന്ന സ്കോറില്‍ പ്രതിരോധത്തിലാണെന്നത് കേരളത്തിന് പ്രതീക്ഷയാണ്. ഉത്തര്‍പ്രദേശിനെതിരെ നാളെ ഇന്നിംഗ്സ് വിജയമോ 10 വിക്കറ്റ് വിജയമോ നേടിയാല്‍ കേരളത്തിന് ബോണസ് പോയന്റ് അടക്കം ഏഴ് പോയന്റ് ലഭിക്കും. ഇതുവഴി കേരളത്തിന് 15 പോയന്റുമായി രണ്ടാം സ്ഥാനം ഉറപ്പിക്കാനാവും. അതേസമയം കേരളത്തിന് ഭീഷണിയായി മൂന്നാം സ്ഥാനത്തുള്ള കര്‍ണാടക ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയതിനാല്‍ ബംഗാളിനെതിരെ ജയിച്ചാല്‍ മാത്രമെ ആറ് പോയന്റ് ലഭിക്കു.
റിവ്യു എടുക്കട്ടെയെന്ന് ആദം സാംപയോട് അഭിപ്രായം ചോദിച്ച് മുഹമ്മദ് റിസ്വാന്, ഒടുവില്‍ സംഭവിച്ചത്
സമനിലയായാല്‍ ബംഗാളിന് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ മൂന്ന് പോയന്റും കര്‍ണാടകക്ക് ഒരു പോയന്റുമാവും ലഭിക്കുക. ബംഗാളിന് അഞ്ച് പോയന്റാണ് നിലവിലുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക എന്നതിനാല്‍ കേരളവും ഹരിയാനയും തമ്മിലുള്ള അടുത്ത മത്സരമാവും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]