കൊച്ചി∙ അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ ഇലോൺ മസ്കിന്റെ ആസ്തിയിൽ വന്ന വർധന 2600 കോടി ഡോളർ! ഔദ്യോഗികമായി മസ്ക് ട്രംപിനു നൽകിയ സംഭാവന വെറും 12 കോടി ഡോളറാണ്. ആയിരം കോടിയോളം രൂപ. പക്ഷേ അതിൽ നേടിയ ലാഭം 200 മടങ്ങിലേറെ.
ടെസ്ല കമ്പനിയുടെ ഓഹരിവില കുതിച്ചുയർന്നതാണ് ആസ്തി കൂടാനുള്ള കാരണം. ടെസ്ല ഓഹരി വില 14.7% വർധിച്ച് 288.5 ഡോളറിലെത്തി. അതോടെ മസ്കിന്റെ ആകെ ആസ്തി 29000 കോടി ഡോളറിനടുത്ത് എത്തിയിരിക്കുകയാണ്. ചരിത്രത്തിൽ ആരും ഇത്ര ആസ്തി കൈവരിച്ചിട്ടില്ല. മസ്കിന്റെ കമ്പനികളുടെ ഓഹരി വില കൂടുന്നതനുസരിച്ച് ആസ്തിയിലും വർധനയുണ്ടാകും. ആസ്തി അധികം താമസിയാതെ 30000 കോടി ഡോളർ കടന്നേക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]