നിങ്ങളുടെ കുട്ടിക്ക് ബുദ്ധിപരമായ വൈകല്യം (Intellectual Disability) ഉണ്ടോ എന്ന് നേരത്തെ തിരിച്ചറിയുന്നതിനുള്ള 6 ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. നിങ്ങളുടെ മക്കളിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ എത്രയും വേഗം വിദഗ്ധനായ സൈക്കോളജിസ്റ്റിൻ്റെ സേവനം തേടി ബുദ്ധി വൈകല്യമാണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടു ഉണ്ടായതാണോ എന്ന് ഉറപ്പാക്കുക.
സാഹചര്യങ്ങൾക്ക് അനുസരിച്ച് ചിന്തിക്കാനും മനസ്സിലാക്കുവാനും പ്രവർത്തിക്കാനുമുള്ള കഴിവിനെയാണ് പൊതുവേ നമ്മൾ ബുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ മൂന്ന് കഴിവുകളിൽ വരുന്ന വ്യതിയാനങ്ങളാണ് കുട്ടികളിൽ ബുദ്ധിവൈകല്യം ഉണ്ടാകുന്നതിനുള്ള കാരണം.
1) വളർച്ചയിൽ നേരിടുന്ന കാലതാമസം (Developmental Delay) :-
ഒരു കുട്ടി ജനിച്ച് നാലുമാസം ആകുമ്പോൾ കഴുത്തുറക്കും എട്ടുമാസം ആകുമ്പോഴേക്കും നടക്കാൻ തുടങ്ങുകയും ഒന്നര വയസ്സ് ആകുമ്പോഴേക്കും നല്ലതുപോലെ ഓടുവാനും ചാടുവാനും സംസാരിക്കുവാനുമെല്ലാം പഠിക്കും. നിങ്ങളുടെ കുട്ടി മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കുന്നതിൽ കാലതാമസം കാണിക്കുന്നുണ്ടെങ്കിൽ അതു ബുദ്ധിവൈകല്യത്തിന്റെ ലക്ഷണമായി സംശയിക്കേണ്ടതുമാണ്. എന്നാൽ മൂന്ന് വയസ്സായിട്ടും നിങ്ങളുടെ കുട്ടിയുടെ വളർച്ചാ കാലഘട്ടം പൂർത്തിയാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെങ്കിൽ ഉടൻതന്നെ സൈക്കോളജിസ്റ്റ് സേവനം തേടേണ്ടതാണ്.
2) തലച്ചോറിനെ ബാധിക്കുന്ന വിവിധ തരത്തിലുള്ള ഇൻഫെക്ഷൻസ് (Brain Infections):-
ചില കുട്ടികൾക്ക് ചെറിയ പ്രായത്തിൽ ഇടവിട്ട് ഫിറ്റ്സ് വരാറുണ്ട്. ഇത്തരത്തിൽ ഇടവിട്ട് ഫിക്സ് വരുന്ന കുട്ടികളിൽ ബുദ്ധി വൈകല്യം സംഭവിക്കാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് ഫിക്സ് വന്നിട്ടുള്ള കുട്ടികളുടെ പെരുമാറ്റത്തിലോ പ്രവർത്തികളിലോ പക്വതകളിലോ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ മനശാസ്ത്ര വിദഗ്ധരെ കാണിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തലച്ചോറിനെ ബാധിക്കുന്ന മനിഞ്ചൈറ്റിസ്, ഓട്ടിസം, ജനിതക വൈകല്യങ്ങൾ, മൾട്ടിപ്പിൾ ഡിസെബിലിറ്റീസ്, പ്രസവസമയത്ത് ഉണ്ടാകുന്ന വിവിധ തരത്തിലുള്ള കോംപ്ലിക്കേഷൻസ്
ഉള്ള കുട്ടികളിലും ജനിതക വൈകല്യമുള്ള കുട്ടികളിലും ബുദ്ധിവൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
3) സ്വന്തം കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിയാതെ വരിക (Poor Self Caring):-
സാധാരണ കുട്ടികൾക്ക് ആറു വയസ്സാകുമ്പോഴേക്കും സ്വന്തം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ഷർട്ട് ധരിക്കുക ഷർട്ടിന്റെ ബട്ടൺ തനിയെ ഇടുക, ഡ്രസ്സ് ഊരി മാറ്റുക , സ്കൂൾ ബാഗുകളും കളിപ്പാട്ടങ്ങളുമെല്ലാം അടുക്കു ചിട്ടയോടും കൂടി വയ്ക്കുക, സോക്സ് ധരിക്കുക, ഷൂ ഇടുക, പ്രാഥമിക കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ ചെയ്തുതീർക്കാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയും നമ്മൾ പറയുന്ന മറ്റു കാര്യങ്ങൾ നമുക്കായി ചെയ്തു തരികയും ചെയ്യും. മക്കൾ ആറു വയസ്സിനു ശേഷവും സ്വന്തം കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തതായി തോന്നിയാൽ അവരെ നിരീക്ഷിക്കേണ്ടതും വേണ്ട ചികിത്സ നൽകേണ്ടതുമാണ്.
4) പഠനസംബന്ധമായ പ്രശ്നങ്ങൾ (Poor school performance):-
ബുദ്ധി വൈകല്യമുള്ള കുട്ടികൾക്ക് ആറു വയസ്സ് കഴിഞ്ഞാലും സ്വന്തമായി എഴുതുവാനോ വായിക്കുവാനോ കണക്കുകൾ ചെയ്യുവാൻ (കൂട്ടുവാനോ കിഴിക്കുവാനോ ) മറ്റു കുട്ടികളുമായി കുട്ടികളെ അപേക്ഷിച്ച് പിന്നിലായിരിക്കും. പത്തു വയസ്സ് കഴിഞ്ഞിട്ടും മാറ്റങ്ങൾ കാണാതെ അവസ്ഥ തുടരുന്നുണ്ടെങ്കിൽ ഒട്ടും വൈകിക്കാതെ തന്നെ ബന്ധപ്പെട്ട മനഃശാസ്ത്ര വിദഗ്ധരെ കാണിക്കേണ്ടതാണ്.
5) ആളുകളുമായി ഇടപെടാതിരിക്കുക (Poor Social Interactions):-
ബുദ്ധി വൈകല്യമുള്ള കുട്ടികൾക്ക് പൊതുവേ സുഹൃത്തുക്കൾ കുറവായിരിക്കും. സാധാരണ ഇത്തരത്തിലുള്ള കുട്ടികൾക്ക് സ്കൂൾ വിട്ടാൽ വീട്, വീട് വിട്ടാൽ സ്കൂൾ ഇതായിരിക്കും ഡെയിലി റുട്ടീൻ. ഇത്തരം കുട്ടികൾ സ്കൂളിൽ സഹപാഠികളുമായി ഇടപഴകാതെ ഒഴിഞ്ഞു നിൽക്കും. കുടുംബസമേതം എന്തെങ്കിലും പരിപാടിയിൽ പങ്കെടുക്കുമ്പോൾ അവിടെയുള്ള സമപ്രായക്കാരുമായി ഒത്തുകൂടി കളിക്കുവാനും ഇവർക്ക് അറിയില്ല. സാധാരണ ഒരു കുടുംബ പരിപാടിയിലാണ് എന്നിരിക്കെ ഇതേ പ്രായത്തിലുള്ള മറ്റു കുട്ടികൾ അവിടെ വേണ്ടുന്ന സഹായങ്ങൾ ചെയ്തു ഫംഗ്ഷന്റെ ഭാഗമായി നിൽക്കുമ്പോൾ ഇവർക്ക് എന്താണ് ചെയ്യേണ്ടതെന്ന അറിവ് ഉണ്ടായിരിക്കില്ല. മക്കളിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുന്ന മാതാപിതാക്കൾ കൂടുതലായി മക്കളെ നിരീക്ഷിക്കുകയും അവർക്ക് വേണ്ട ചികിത്സയും പരിചരണവും നൽകേണ്ടതാണ്.
6) പ്രായത്തിനനുസരിച്ചുള്ള പക്വത കാണിക്കാതിരിക്കുക (Poor Age Appropriate Behaviours)
നിങ്ങളുടെ മക്കളുടെ അതേ പ്രായത്തിലുള്ള കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ പഠിക്കുന്ന കാര്യങ്ങളിലും സാമൂഹികമായി ഇടപഴുകുന്ന കാര്യങ്ങളിലും ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കേണ്ട കാര്യങ്ങളിലും പറഞ്ഞാൽ അനുസരിക്കേണ്ട കാര്യങ്ങളിലും വികാരങ്ങൾ പ്രകടിപ്പിക്കേണ്ട കാര്യങ്ങളിലും പിന്നോക്കം കാണിക്കുന്നുണ്ടെങ്കിൽ ഒരുപക്ഷേ അത് ബുദ്ധി വൈകല്യത്തിന്റെ ലക്ഷണം ആയിരിക്കാം.
ഭാവി മുന്നിൽകണ്ട് ഒന്നര വയസ്സ് കഴിഞ്ഞതിനു ശേഷം നിങ്ങളുടെ മക്കളുടെ വളർച്ചയിലും പെരുമാറ്റത്തിലും പ്രവർത്തികളിലും എന്തെങ്കിലും പ്രത്യേകതകൾ കാണുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനും വേണ്ട ചികിത്സകൾ നേരത്തെ തുടങ്ങുന്നതിനും മനശാസ്ത്ര വിദഗ്ധരെ കൺസൾട്ട് ചെയ്യുന്നതിന് യാതൊരുവിധത്തിലും മടി കാണിക്കരുത്.
‘ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]