കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായി ജയിലിൽ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ കാണാൻ ജയിലിലേക്കെത്തി സിപിഎം നേതാക്കൾ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും ജനാധിപത്യ മഹിളാ അസോ നേതാക്കളുമാണ് ജയിലിൽ എത്തിയത്. ദിവ്യക്ക് ജാമ്യം കിട്ടിയതിൽ ആശ്വാസമുണ്ടെന്ന് ബിനോയ് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവർക്ക് തെറ്റ് പറ്റിയിട്ടുണ്ട്. പോരായ്മ ഉണ്ടായിട്ടുണ്ട്. എന്നുകരുതി അവരെ തള്ളിക്കളയേണ്ട കാര്യമില്ലെന്നും ബിനോയ് കുര്യൻ പറഞ്ഞു. ഒപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥും എത്തിയിട്ടുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ പി കെ ശ്യാമള, സരള, എൻ സുകന്യ എന്നിവരും ദിവ്യയെ കാണാനെത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച ദിവ്യ ഇന്ന് ജയിൽ മോചിതയാവും.
‘ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം’, നീതി കിട്ടണമെന്ന് പി കെ ശ്രീമതി; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]