![](https://newskerala.net/wp-content/uploads/2024/11/sradha-sreya-1024x533.jpg)
കൊച്ചി ∙ പാലക്കാട് പനങ്ങാട്ടിരി ആർപിഎംഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി യു. ശ്രേയയ്ക്കു സബ് ജൂനിയറിൽ നിന്നു സീനിയറായി പ്രമോഷൻ കിട്ടിയതു ടോസിലൂടെയാണ്. ഇപ്പോൾ സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ നാലാം സ്ഥാനത്തു നിന്നു വെങ്കല മെഡലിലേക്കുള്ള പ്രമോഷനും ഭാഗ്യം തുണ.
കൊല്ലങ്കോട് പനങ്ങാട്ടിരി മന്നത്തുപാറയിൽ മന്നത്തുപാറ ഹൗസിൽ പ്രവാസി മലയാളി ഉണ്ണിക്കൃഷ്ണന്റെയും ശാന്തയുടെയും ഇളയ മക്കളാണ് ഇരട്ടകളായ ശ്രേയയും ശ്രദ്ധയും. ട്രാക്കിൽ രണ്ടു പേരും ഓടിയാണു തുടങ്ങിയത്. പിന്നീട് നടത്തമായി. കോച്ച് ബിജു വാസുദേവനു കീഴിൽ പരിശീലനം. സബ് ജൂനിയർ വിഭാഗത്തിൽ നടത്തമില്ലാത്തതിനാൽ ജൂനിയർ വിഭാഗത്തിലായിരുന്നു ഇരുവരുടെയും മത്സരം.
ജൂനിയർ വിഭാഗത്തിൽ വിദ്യാർഥികൾ കൂടുതലായതിനാൽ ഒരാളോടു സീനിയർ വിഭാഗത്തിൽ മത്സരിക്കാൻ അധ്യാപകരുടെ നിർദേശം. ആരു മത്സരിക്കണമെന്നു ടോസിട്ടു തീരുമാനിച്ചു. ടോസ് വീണത് ശ്രേയയ്ക്ക്. അങ്ങനെ ശ്രേയ സീനിയറും ശ്രദ്ധ ജൂനിയറുമായി. പാലക്കാട് ജില്ലാ മീറ്റിൽ ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനക്കാരികളായി ഇരുവരും സംസ്ഥാന മേളയ്ക്ക്.
∙ യു. ശ്രേയയും യു. ശ്രദ്ധയും ഇരട്ട സഹോദരിമാർ, വയസ്സ് 13 120 സെ.മീ ഉയരം, 25 കിലോ ഭാരം എട്ടാം ക്ലാസ് വിദ്യാർഥികൾ, ആർപിഎംഎച്ച്എസ്, പനങ്ങാട്ടിരി
English Summary:
Twin sisters in school sports fair
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]