
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് മായക്കാഴ്ചയാകുമെന്ന് മന്ത്രി കെ.രാജൻ. കേന്ദ്ര ഏജൻസിയായ പെസൊ കടുത്ത നിയമം പിൻവലിക്കണം. ഇല്ലെങ്കിൽ തൃശൂർ പൂരം വെടിക്കെട്ട് മായക്കാഴ്ചയാകും. പെസോയുടെ നിബന്ധനകൾ പൂരപറമ്പ് കാലിയാക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിബന്ധനകൾ തയാറാക്കിയവർക്ക് പൂരങ്ങളെക്കുറിച്ച് അറിയില്ല. അപകടം ഉണ്ടാക്കാൻ പാടില്ല. പക്ഷേ പൂരം വെടിക്കെട്ട് നന്നായി നടത്തണം. കടുത്ത നിബന്ധനകൾ പിൻവലിക്കാൻ തയാറാകണമെന്ന് തൃശൂരിലെ പൂരപ്രേമികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. പൂരം തൃശൂരിൻ്റെ വികാരമാണ്. ആനകളെ എഴുന്നള്ളിക്കുന്നതിന് അമിക്കസ് ക്യൂറി പറഞ്ഞ നിർദേശങ്ങൾ അപ്രായോഗികമാണെന്നും മന്ത്രി പറഞ്ഞു.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]