പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അങ്ങനെ എല്ലാ ജ്യൂസും കുടിക്കുന്നത് നന്നല്ല. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറഞ്ഞ പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസുകളാണ് പ്രമേഹ രോഗികള്‍ കുടിക്കേണ്ടത്.
പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ജ്യൂസുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. മാമ്പഴ ജ്യൂസ്
മാമ്പഴ ജ്യൂസിന്റെ ഗ്ലൈസെമിക് ഇന്‍ഡക്സ് 50- 56 ആണ്. ഇവ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ മാമ്പഴ ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്.
2. മുന്തിരി ജ്യൂസ്
മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. അതിനാല്‍ മുന്തിരി ജ്യൂസും പ്രമേഹ രോഗികള്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
3. തണ്ണിമത്തന് ജ്യൂസ്
തണ്ണിമത്തന് ജ്യൂസിന്റെ ഗ്ലൈസെമിക് സൂചിക 72 ആണ്. അതിനാല്‍ ഇവ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അധികം കുടിക്കേണ്ട.
4. കരിമ്പിന് ജ്യൂസ്
കരിമ്പിന് ജ്യൂസ് കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കാം. അതിനാല്‍ പ്രമേഹ രോഗികള്‍ കരിമ്പിന് ജ്യൂസ് കുടിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
6. പൈനാപ്പിള്‍ ജ്യൂസ്
പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അധികം കുടിക്കേണ്ട.
7. ചെറി ജ്യൂസ്
ചെറി പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി കിവി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]