റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീമിനെ കാണാൻ സൗദിയിലെത്തിയ കുടുംബത്തിന് കഴിഞ്ഞില്ല. റഹീം കുടുംബത്തെ കാണാൻ തയാറായില്ലെന്നാണ് പുറത്തുവരുന്ന സൂചന. നിയമ സഹായ സമിതിയെ അറിയിക്കാതെയാണ് കുടുംബം റഹീമിനെ കാണാനായി എത്തിയത്. ഇതിൽ നിയമ സഹായ സമിതി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. നന്ദി പറയുന്നതിന് പകരം നന്ദികേട് കാണിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഇടപെടലെന്ന് ചെയർമാൻ സിപി മുസ്തഫ പ്രതികരിച്ചു. റഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 17ലേക്ക് മാറ്റിയിരുന്നു. റിയാദിലെ ജയിലിൽ കഴിയുകയാണ് സ്വദേശിയായ അബ്ദുൽ റഹീം.
റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനുമാണ് സൗദി അറേബ്യയിലെത്തിയത്. റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാൻ അവർ ശ്രമം നടത്തും. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു വിവരം. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്.
റഹീമിന്റെ മോചന ഹര്‍ജി പരിഗണിക്കുന്നതിനുള്ള റിയാദ് ക്രിമിനൽ കോടതിയിലെ സിറ്റിങ് നവംബർ 17ന് നടക്കും. നവംബർ 21 ആയിരുന്നു നേരത്തെ കോടതി അറിയിച്ച തീയതി. പ്രതിഭാഗത്തിന്റെ അപേക്ഷ പ്രകാരമാണ് 17 ലേക്ക് മാറ്റിയത്.
ആമസോൺ, ഫ്ലിപ്കാർട് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്; ദില്ലിയടക്കം 19 ഇടത്ത് ഒരുമിച്ച് പരിശോധന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]