ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും തലമുടിയുടെ കരുത്ത് കുറയാനും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
വിറ്റാമിനുകളുടെ കുറവ് കൊണ്ട് ചിലരില്‍ അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വിറ്റാമിൻ ബി 12ന്റെ കുറവ് മൂലം ചിലരില്‍ അകാലനര ഉണ്ടാകാം.
തലമുടി കൊഴിച്ചിലും വിറ്റാമിന്‍ ബി12 അഭാവം മൂലം ഉണ്ടാകാം.
കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12-ന്റെ കുറവുമൂലമാണ്.
വായ്പ്പുണ്ണ്, വിളറിയ ചര്‍മ്മം, ചര്‍മ്മത്തിലെ മഞ്ഞനിറം, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവ ചിലപ്പോള്‍ വിറ്റാമിന്‍ ബി12 കുറവുമൂലമാകാം.
ചിലരില്‍ കാഴ്ച നഷ്ടം, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദ രോഗം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവയും ഉണ്ടാകാം.
മുട്ട, മത്സ്യം, പാല്, യോഗര്‍ട്ട്, ചീസ്, മറ്റ് പാലുൽപന്നങ്ങൾ, ബീഫ്, സാൽമൺ ഫിഷ്, ചൂര, മത്തി, സോയ മിൽക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]