![](https://newskerala.net/wp-content/uploads/2024/11/1730969315_mura-film-1024x576.jpg)
ഒരു നടനെന്ന നിലയില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഹൃദു ഹാറൂണ്‍ എന്ന ചെറുപ്പക്കാരന്റേത്. ഇന്ത്യക്കാര്‍ക്ക് അഭിമാനമായി കാനിലെത്തിയ ‘ഓള് വി ഇമാജിന്‍ അസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഭാഗമാകാനും കരിയറിന്റെ തുടക്കത്തില്‍ത്തന്നെ വിവിധ ഭാഷകളില്‍ അഭിനയിക്കാനും ഹൃദുവിന് സാധിച്ചു. കുറച്ച് ചിത്രങ്ങളലൂടെ തന്നെ ശ്രദ്ധ നേടാന്‍ താരത്തിനായി.
മുസ്തഫ ഒരുക്കുന്ന ‘മുറ’ എന്ന ചിത്രമാണ് ഹൃദുവിന്റേതായി റിലീസിനൊരുങ്ങുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം കുറച്ച് പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് ചിത്രത്തില്‍ ഭൂരിഭാഗം എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സിനിമ വിശേഷങ്ങള്‍ ഹൃദു ഹാറൂണ്‍, ജോബിന് ദാസ്, അനുജിത്ത് കണ്ണന്, യഥു കൃഷ്ണന് എന്നിവര്‍ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
ഒരുമിച്ച് യാത്രചെയ്ത് ചെയ്ത സിനിമ
ഹൃദു: പ്രീ പ്രൊഡക്ഷന്‍ മുതല്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് സഞ്ചരിച്ച് ഒരുക്കിയ ചിത്രമാണ് ‘മുറ’. കഥാപാത്രങ്ങളെപ്പറ്റി ഒരു ധാരണ മുസ്തുക്കയും ടീമും നല്‍കിയിരുന്നു. എങ്കിലും ഒപ്പം സഞ്ചരിച്ച് ഞങ്ങള്‍ക്ക് എത്രത്തോളം കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമോ അത്രയും ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രത്തെ തേച്ചുമിനിക്കിയെടുക്കാനുള്ള ആ ഒരു സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഓഡിഷനൊക്കെ കഴിഞ്ഞ് കാസ്റ്റിങ് കാള്‍ വിളിക്കുമ്പോഴാണ് ഞങ്ങളൊക്കെ പരസ്പരം കാണുന്നത്.
യദു: മനു എന്നാണ് ‘മുറ’യിലെ എന്റെ കഥാപാത്രത്തിന്റെ പേര്. ആ പേരില്‍ തന്നെയാണ് ഇവരെല്ലാം എന്നെ ഇപ്പോഴും വിളിക്കുന്നത്. എല്ലാ കഥാപാത്രങ്ങളുടേയും ബാക്ക്സ്റ്റോറി ഞങ്ങള്‍ തയാറാക്കിയിട്ടുണ്ടായിരുന്നു. എന്റെയൊരു സാര്‍ പറഞ്ഞിട്ടാണ് ഞാന്‍ ഓഡിഷന് പോകുന്നത്. തിരക്കഥാകൃത്ത് കണ്ണന് ചേട്ടനൊക്കെ (സുരേഷ് ബാബു) അവിടെയുണ്ടായിരുന്നു.
മുസ്തഫിക്കയുടെ സിനിമയാണെന്നൊന്നും അറിഞ്ഞില്ല. ഷോര്‍ട്ട് ഫിലിമിന്റെ ഓഡിഷനാണോ സിനിമയാണോ എന്നുപോലും അറിയാമായിരുന്നില്ല. അപ്പോഴാണ് ഇക്ക അങ്ങോട്ടേയ്ക്ക് വരുന്നത്. ഒരു ചെറിയ വേഷമെങ്കിലും തന്നാല്‍മതിയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കുഞ്ഞിലേ മുതലുള്ള ആഗ്രഹമാണ് എനിക്ക് സിനിമ. ഒരു സീനെങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. ഒരുപാട് ഓഡിഷനൊക്കെ പോയിട്ടുണ്ട്. എങ്ങനെ സിനിമയില്‍ എത്തിപ്പെടണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമയില്‍ അവസരം കിട്ടിയതില്‍ സന്തോഷം.
അനുജിത്ത്: ഞാന്‍ യൂണിവേഴ്സിറ്റി കോളേജിലാണ് പഠിക്കുന്നത്. അവിടെ വെച്ചായിരുന്നു ഓഡിഷന്. അഭിനയം എനിക്ക് ഇഷ്ടമാണ്. പഠിത്തമൊക്കെ കഴിഞ്ഞ് ശ്രമിക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ അവസരം എന്നെത്തേടിയെത്തുന്നത്.
ജോബിന്: ഡാന്‍സ് ആണ് എന്റെ മെയിന്‍. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാറുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റ് ആയിട്ടൊക്കെ പോകാറുണ്ട്. ചെങ്കല്‍ച്ചൂളയില്‍ എന്ത് ഷൂട്ട് ഉണ്ടെങ്കിലും ഞാന്‍ അങ്ങോട്ട് പോയി പങ്കെടുക്കും. ആര്.ഡി.എക്സില്‍ കോളനി ഫൈറ്റില്‍ അഭിനയിച്ചിട്ടുണ്ട്. ഡാന്‍സ് ഞാന്‍ പോയി പഠിച്ചിട്ടില്ല. എന്റെ കൊച്ചച്ചന് ഡാന്‍സറാണ്. അതൊക്കെ കണ്ടുപഠിച്ചതാണ്. ഡാന്‍സുമായി ബന്ധപ്പെട്ട എന്തുപരിപാടി ഉണ്ടെങ്കിലും ഞാന്‍ പോയി പങ്കെടുക്കും. അങ്ങനെ ഡാന്‍സിനൊക്കെ പോകുമ്പോള്‍ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കാസ്റ്റിങ് കോള്‍ വരുമ്പോള്‍ ഫോട്ടോ അയക്കാറുണ്ട്. പരിചയം ഇല്ലാത്ത നമ്പരില്‍ നിന്നും കോള്‍ ഒക്കെ വരുമ്പോള്‍ ആഗ്രഹിക്കും സിനിമയില്‍ നിന്നുള്ളത് ആയിരിക്കണേ എന്ന്.
ഒരു ദിവസം ചോറ് കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് ‘മുറ’യിലേക്കുള്ള വിളി വരുന്നത്. ആദ്യം പ്രാങ്ക് കോള്‍ ആണെന്ന് വിചാരിച്ചു. സൂക്ഷിച്ച് പോകണേ എന്നൊക്കെ ആള്ക്കാര് പറഞ്ഞപ്പോള്‍ ഓഡിഷന് പോകാന്‍ എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. ഓഡിഷനെത്തി മുസ്തഫിക്കയെ കണ്ടപ്പോള്‍ ആദ്യം എനിക്ക് മനസ്സിലായില്ല. അവര്‍ എന്റെ ഫോട്ടോ എടുത്തിട്ട് വിളിക്കാം എന്നുപറഞ്ഞ് വിട്ടു. ഓഡിഷന് ചെയ്ത നിരഞ്ജന് ചേട്ടന് അദ്ദേഹത്തിന്റെ നമ്പരും തന്നു. പിറ്റേദിവസം അദ്ദേഹത്തെ വിളിച്ചപ്പോള്‍ കിട്ടിയില്ല. അപ്പോള്‍ എനിക്ക് തോന്നി അവസരം കിട്ടില്ലെന്ന്. പിന്നീട് പരിചയമില്ലാത്ത ഒരു കോള്‍ കൂടി വന്നു, അത് ‘മുറ’ ടീമില്‍ നിന്നായിരുന്നു.
കനി കുസൃതിയോടൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍
ഹൃദു: വലിയൊരു തുടക്കമാണ് എനിക്ക് സിനിമയില്‍ കിട്ടിയത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. 2021-ലാണ് എനിക്ക് ‘ക്രാഷ് കോഴ്സ്’ എന്ന ഹിന്ദി സീരിയസില്‍ അവസരം ലഭിക്കുന്നത്. മുകേഷ് ഛബ്ര സാര്‍ ആയിരുന്നു കാസ്റ്റിങ് ഡയറക്ടര്‍. ഹിന്ദി മനസ്സിലാകുമെങ്കിലും സംസാരിക്കാന്‍ ആ സമയത്ത് അറിയില്ലായിരുന്നു. എന്റെ കഥാപാത്രം തെന്നിന്ത്യന്‍ ആയിരുന്നു. ആ കഥാപാത്രത്തിന് ഞാന്‍ അവര്‍ക്ക് ഓക്കെയായിരുന്നു. ഹിന്ദിയൊക്കെ അവര്‍ക്കൊപ്പം ചേര്‍ന്ന് സെറ്റായി.
മുസ്തുക്കയേയും സുരേഷ് ഏട്ടനേയും എനിക്ക് നേരത്തെ അറിയാമായിരുന്നു. ‘കപ്പേള’ ഒക്കെ കണ്ടിട്ട് ഞാന്‍ മുസ്തുക്കയുടെ ആരാധകനായിരുന്നു. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ പ്രത്യേക വൈബാണ്. ഞങ്ങള്‍ തിയേറ്റര്‍ ഉള്‍പ്പടെ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നെങ്കിലും എനിക്ക് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് പറയുമായിരുന്നു. ഈ സിനിമ വന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു.
കനി ചേച്ചി ‘മുറ’യില്‍ ഒരു സ്പെഷ്യല്‍ കാമിയോ പോലെയാണെന്ന് പറയാം. വളരെ നിര്‍ണായകമായ കഥാപാത്രമാണ്. ഈ ചിത്രത്തില്‍ എനിക്ക് ചേച്ചിയോടൊപ്പം ഒരുപാട് രംഗങ്ങളുണ്ട്. ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റി’ല്‍ കോംബിനേഷന്‍ സീനുകള്‍ വളരെ കുറവായിരുന്നു.
അനുജിത്ത്: ഓഡിഷന് സെലക്ട് ആയ സമയത്തുതന്നെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ഒരു ബാക്ക്സ്റ്റോറി ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വീട്ടിലിരുന്ന് എനിക്ക് കഥാപാത്രത്തെക്കുറിച്ച് തോന്നിയതൊക്കെ എഴുതി. ഞാന്‍ ഇത് അവരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഇനിയും എഴുതണം എന്നൊക്കെ പറഞ്ഞു. അവരും ഒരുപാട് സഹായിച്ചു. ഞങ്ങളെല്ലാവരും സ്വപ്നലോകത്ത് എത്തിയപോലെയായിരുന്നു
ഹൃദു: പായല്‍ കപാഡിയയുടെ ഒരു ഡോക്യുമെന്ററി കാനില്‍ മുന്‍പ് പുരസ്കാരം വാങ്ങിയിട്ടുണ്ട്. പായലും ക്യാമറാമാന് റീക്കുവും ചേര്‍ന്നാണ് അന്ന് അത് വാങ്ങാന്‍ പോയത്. ഇത്തവണ എന്തെങ്കിലും സ്പെഷ്യല്‍ മെന്‍ഷന്‍ കിട്ടുമെന്ന് കരുതിയെങ്കിലും ഞങ്ങളെല്ലാവരും അത് മറന്നു.
പക്ഷേ കാനില്‍ മെയിന്‍ കോംബറ്റീഷനില്‍ സെലക്ട് ആയത് വലിയ കാര്യമായിരുന്നു. ഞങ്ങളൊക്കെ ആകെ ഞെട്ടിപ്പോയി. പിന്നാലെ കാനിലെത്തുന്നു, റെഡ് കാര്‍പ്പെറ്റില്‍ നടക്കുന്നു. സ്വപ്നലോകത്ത് എത്തിയത് പോലെയായിരുന്നു. വല്ലാത്ത അനുഭവമായിരുന്നു അത്.
തുടക്കത്തിലെ തന്നെ പലഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചത് നേട്ടമായി കാണുന്നു. മലയാളിയായ ഞാന്‍ ആദ്യം തന്നെ ഹിന്ദിയും തമിഴും ഒക്കെ ചെയ്യുന്നു. പക്ഷേ മലയാളം ചെയ്യുന്നത് വേറെ ഒരു അനുഭവം തന്നെയാണ്. മുസ്തുക്കയുടെ പടം ചെയ്യുമ്പോള്‍ നമ്മള് കഥാപാത്രത്തെ ആത്മാര്‍ഥതയോടെ ചെയ്യണം. ചെറിയ രീതിയില്‍ ചലഞ്ച് ഒക്കെയുള്ള കഥാപാത്രമായിരുന്നു ‘മുറ’യിലേത്.
ഇപ്പോഴും അമ്പരപ്പിലാണ്!
യദു: സിനിമയില്‍ അഭിനയിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
അനുജിത്ത്: ഓഡിഷന് സെലക്ട് ആയ സമയത്തുതന്നെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് ഒരു ബാക്ക്സ്റ്റോറി ഉണ്ടാക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വീട്ടിലിരുന്ന് എനിക്ക് കഥാപാത്രത്തെക്കുറിച്ച് തോന്നിയതൊക്കെ എഴുതി. ഞാന്‍ ഇത് അവരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. ഇനിയും എഴുതണം എന്നൊക്കെ പറഞ്ഞു. അവരും ഒരുപാട് സഹായിച്ചു.
ഹൃദു: ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒക്കെ ഞങ്ങള്‍ തമ്മില്‍ നല്ല കണക്ഷനുണ്ടായിരുന്നു. ഒരുപാട് ആക്ഷന്‍ സീനൊക്കെ ഉണ്ടാകും എന്നൊക്കെ പറഞ്ഞിരുന്നു.
ജോബിന്: ടൈറ്റില്‍ പോസ്റ്റര്‍ ഇറങ്ങിയ സമയത്ത് നാലുപേരുടെ മുഖം ഉണ്ടായിരുന്നു. നിഴല്‍ പോലത്തെ രൂപമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അത് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ സംശയമായി. അതില്‍ ഏതാണെന്നൊക്കെ ചോദിച്ചിരുന്നു. സിനിമയില്‍ തന്നെയാണോ പോകുന്നേ എന്നൊക്കെ സംശയമുണ്ടായിരുന്നു. സുരാജ് ഏട്ടനൊപ്പമുള്ള പാട്ട് ഇറങ്ങിയതിന് ശേഷമാണ് എല്ലാവര്ക്കും വിശ്വാസമായത്.
‘സുരാജ് ഏട്ടന് ഞങ്ങളുടെ അണ്ണന്’, പരിക്കുകളുടെ ഘോഷയാത്ര
ഹൃദു: സുരാജേട്ടന് ഞങ്ങളുടെ ഒക്കെ അണ്ണനാണ്. വളരെ സീരിയസ് ആയിട്ടുള്ള കഥാപാത്രമാണ്. ബഹുമാനത്തോടെയാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നത്.
ജോബിന്: ഫൈറ്റ് ചെയ്യുന്ന സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒരുപാട് കിട്ടി. പെട്ടെന്ന് ചെയ്യുമ്പോള്‍ പരസ്പരം തൊട്ടുപോകും. ചെറിയ പരിക്കൊക്കെ പറ്റി. കാലൊക്കെ മടങ്ങി ചുറ്റിക്കെട്ടി വെച്ചൊക്കെയാണ് ചില ദിവസങ്ങളില്‍ എത്തിയത്.
ഹൃദു: മധുരയിലെ ഷൂട്ട് ആയിരുന്നു പ്രയാസം. നല്ല വെയിലുള്ള സമയത്തായിരുന്നു ഷൂട്ട്. അവിടെ മുള്ളൊക്കെ നിറഞ്ഞ കാട്ടിലായിരുന്നു ചിത്രീകരണം. ഷൂവിന്റെ അടിയില്‍ ഒക്കെ മുള്ളുകള്‍ കുത്തിക്കയറുമായിരുന്നു. ഉറക്കം ഒക്കെ ഭയങ്കര പ്രശ്നമായിരുന്നു. അഭിനയം അത്രം എളുപ്പമുള്ള പണിയല്ലെന്ന് മനസ്സിലായി. ഷോട്ട് വരുമ്പോള്‍ നമ്മളെല്ലാം ഉഷാറായിരിക്കും. പക്ഷേ ബ്രേക്ക് വരുമ്പോള്‍ ഞങ്ങളെല്ലാം ഓഫ് ആകും. ഒരുപാട് കഷ്ടപ്പാടിനൊടുവിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]