
മുബൈ: അഘോരി പൂജയ്ക്കായി സ്ത്രീയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പുനെയിലാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
28 കാരിയായ യുവതിയെ മന്ത്രവാദ ചടങ്ങുകള്‍ക്കായി ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ചെന്നും സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുവതിയുടെ എതിര്‍പ്പ് അവഗണിച്ച് പ്രതികള്‍ സ്ത്രീയുടെ ആര്‍ത്തവ രക്തം അഘോരി പൂജയുടെ ഭാഗമായി ശേഖരിച്ച് 50000 രൂപയ്ക്ക് വിറ്റെന്ന് വിശാരന്ത് വാഡി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ദത്താത്രയ ഭപ്ക പറഞ്ഞു. സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന് അവളുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, ഭര്തൃസഹോദരന്, മരുമകന് എന്നിവര്‍ക്കെതിരെ സെക്ഷന്‍ 377 പ്രകാരം കേസെടുത്തു.
2019-ലായിരുന്നു വിവാഹം. അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായി യുവതി പരാതിയില്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. 2022 ഓഗസ്റ്റില്‍ പ്രതികള്‍ ചില മന്ത്രവാദത്തിന്റെ ഭാഗമായി യുവതിയുടെ ആര്‍ത്തവ രക്തം ബലമായി എടുത്ത് കുപ്പിയില്‍ നിറച്ചതായി പരാതിയില്‍ പറയുന്നു. ഭര്തൃസഹോദരന് പ്രതിഫലമായി 50,000 രൂപ ലഭിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
2022 ഓഗസ്റ്റില്‍ ബീഡ് ജില്ലയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കൂടുതല്‍ അന്വേഷണത്തിനായി കേസ് ബീഡ് പോലീസിന് കൈമാറുകയും ചെയ്തു. 2023 ജനുവരിയില്‍ ഗര്‍ഭം ധരിക്കാന്‍ മന്ത്രവാദ ആചാരത്തിന്റെ ഭാഗമായി മനുഷ്യന്റെ അസ്ഥികള്‍ ഉണ്ടാക്കിയ പൊടി കഴിക്കാന്‍ സ്ത്രീയെ ഭര്‍ത്താവും ബന്ധുക്കളും നിര്‍ബന്ധിച്ചത് വാര്‍ത്തയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]