
ഇന്ത്യന്‍ സിനിമയിലെ അഭിനയകുലപതി കമല്ഹാസന് 70-ന്റെ നിറവില്‍ നില്‍ക്കുകയാണ്. സിനിമയുടെ നാനാതുറകളിലും സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ഊര്‍ജസ്വലത എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. കൃത്യമായ ജീവിതചര്യയും ഫിറ്റ്നസും ഭക്ഷണരീതിയുമാണ് അതിനു പിന്നിലെ പ്രധാന രഹസ്യം. ആരോഗ്യകരമായ ജീവിതചര്യയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല.
ദിവസവും രാവിലെ രണ്ടുമണിക്കൂര്‍ താരം ജിമ്മില്‍ വ്യായാമത്തിനായി ചെലവഴിക്കും. വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങള്‍ മുടക്കാറില്ല. എത്ര ഷൂട്ടിങ്ങ് തിരക്കാണെങ്കിലും അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. ഷൂട്ടിനിടയില്‍ പുഷ്അപ് ചെയ്യുന്ന കമലിന്റെ വീഡിയോ സംവിധായകന് ലോകേഷ് കനകരാജ് എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചത് വൈറലായിരുന്നു. പലതരം വ്യായാമ മുറകള്‍ ഇടകലര്‍ത്തി ചെയ്യാനും താത്പര്യപ്പെടുന്നയാളാണ്. ദിവസേനെ 30 മിനിറ്റ് യോഗ ചെയ്യാനും നടക്കാനും കമൽ ഹാസൻ സമയം കണ്ടെത്താറുണ്ട്.
ആരോഗ്യമുള്ള ശരീരത്തിന് സമീകൃതാഹാരം വളരെ പ്രധാനപ്പെട്ടതാണെന്ന ബോധ്യവും അദ്ദേഹത്തിനുണ്ട്. വിവിധ അഭിമുഖങ്ങളില്‍ അദ്ദേഹം ഇതേക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താറുമുണ്ട്.
പ്രോസസ്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാര, ആല്‍ക്കഹോള്‍ എന്നിവ കമല്‍ പാടേ ഒഴിവാക്കിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുന്ന വോള്‍ ഗ്രെയിന്‍ ടോസ്റ്റ്, ശുദ്ധമായ പഴങ്ങൾ എന്നിവ ഉള്‍പ്പെടുത്താറുണ്ട്. ഉച്ചഭക്ഷണവും അത്താഴവും പരമാവധി ലളിതമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]