
ഉലകനായകന് കമല്‍ഹാസന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് മകള്‍ ശ്രുതി ഹാസന്. കമല്‍ഹാസനൊപ്പമുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ശ്രുതി ആശംസ നേര്‍ന്നത്.
‘അപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങള്‍ അപൂര്‍വമായൊരു രത്നമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന് നിങ്ങളോടൊപ്പം നടക്കുക എന്നതാണ്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം. പക്ഷേ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങള്‍. നിങ്ങള്‍ ചെയ്യുന്ന അതിശയകരമായ ഓരോ കാര്യങ്ങളും അവേശത്തോടെയാണ് ഞാന്‍ കാണാറുള്ളത്. ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ. ജീവിതത്തില്‍ ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടാകട്ടെ. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു പാ’- ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അഭിനയത്തോടൊപ്പം സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ അപൂര്‍വ താരമണ് കമല്ഹാസന്. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടി കരിയര്‍ തുടങ്ങിയ കമല്ഹാസന് ഒരു ചിത്രത്തില്‍തന്നെ പത്ത് കഥാപാത്രങ്ങളായെത്തി ആരാധകരെ അമ്പരപ്പിച്ചു. ആറു പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമാണ് കമല്ഹാസന്. രാഷ്ട്രീയ ഗോദയിലും സൂപ്പര്‍താരം ഒരു ഭാഗ്യപരീക്ഷണം നടത്തി. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായെത്തിയ ഉലകനായകന് വലിയ ജനപ്രീതി നേടാനായില്ല.
ശ്രുതിയെക്കൂടാതെ അക്ഷര എന്നൊരു മകള്‍ കൂടി കമല്‍ഹാസനുണ്ട്. നടി സരികയാണ് ഇരുവരുടേയും അമ്മ. 1988-ല്‍ വിവാഹിതരായ സരികയും കമല്‍ഹാസനും 2004-ലാണ് വേര്‍പിരിഞ്ഞത്. നര്‍ത്തകി വാണി ഗണപതിയാണ് കമല്‍ഹാസന്റെ ആദ്യ ഭാര്യ. 1978-ലായിരുന്നു വാണിയുമായുള്ള വിവാഹം. പത്ത് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]