
ഷാർജ∙ ആദ്യം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകളിൽ ഇന്ത്യയിൽ സമ്പൂർണ തോൽവി, പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം നാട്ടിൽ സമ്പൂർണ തോൽവി. ഇപ്പോഴിതാ, അഫ്ഗാനിസ്ഥാനെതിരെ ഷാർജയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ബംഗ്ലദേശിന് കനത്ത തോൽവി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 92 റൺസിനാണ് അഫ്ഗാൻ ബംഗ്ലദേശിനെ കെട്ടുകെട്ടിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 49.4 ഓവറിൽ 235 റൺസിന് എല്ലാവരും പുറത്തായി. താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലദേശ്, 34.3 ഓവറിൽ 143 റൺസിന് ഓൾഔട്ടായതോടെയാണ് ബംഗ്ലദേശ് കനത്ത തോൽവിയിലേക്ക് വഴുതിയത്.
236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബംഗ്ലദേശ് ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച നിലയിലായിരുന്നു. 25.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലായിരുന്ന ബംഗ്ലദേശിന്, എട്ടു വിക്കറ്റ് കയ്യിലിരിക്കെ ശേഷിക്കുന്ന 146 പന്തിൽനിന്ന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 116 റൺസ് മാത്രം. എന്നാൽ, പിന്നീടങ്ങോട്ട് കൂട്ടത്തോടെ തകർന്നടിഞ്ഞ ബംഗ്ലദേശ് വെറും 23 റൺസിനിടെ ശേഷിക്കുന്ന എട്ടു വിക്കറ്റുകളും നഷ്ടമാക്കിയാണ് വൻ തോൽവി വഴങ്ങിയത്.
6.3 ഓവറിൽ ഒരു മെയ്ഡൻ സഹിതം 26 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ അള്ളാ ഗസൻഫാറാണ് ബംഗ്ലദേശിനെ തകർത്തത്. റാഷിദ് ഖാൻ എട്ട് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
𝐖𝐈𝐍𝐍𝐈𝐍𝐆 𝐌𝐎𝐌𝐄𝐍𝐓𝐒! 🎉
AMG Shines and AfghanAtalan register a terrific victory in the 1st match of the ODI series against @BCBtigers!
Enjoy the winning moments here! 👏#AfghanAtalan | #AFGvBAN | #GloriousNationVictoriousTeam pic.twitter.com/TvpJQ6AafQ
— Afghanistan Cricket Board (@ACBofficials) November 6, 2024
68 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 47 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഓപ്പണർ സൗമ്യ സർക്കാർ 45 പന്തിൽ ആറു ഫോറുകളോടെ 33 റൺസെടുത്തു. ഇവർക്കു പുറമേ ബംഗ്ലേദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 51 പന്തിൽ ഒരേയൊരു സിക്സർ സഹിതം 28 റൺസെടുത്ത മെഹ്ദി ഹസൻ മിറാസ്, 21 പന്തിൽ 11 റൺസെടുത്ത തൗഹീദ് ഹ്രിദോയ് എന്നിവർ.
.@AzmatOmarzay is pumped up as he takes his 1st in the game, courtesy of an excellent catch by @FazalFarooqi10 in the deep. 💪⚡#AfghanAtalan | #AFGvBAN | #GloriousNationVictoriousTeam pic.twitter.com/d6xmRNtCh5
— Afghanistan Cricket Board (@ACBofficials) November 6, 2024
ഓപ്പണർ തൻസീദ് ഹസൻ (അഞ്ച് പന്തിൽ മൂന്ന്), മഹ്മൂദുല്ല (അഞ്ച് പന്തിൽ രണ്ട്), മുഷ്ഫിഖുർ റഹിം (മൂന്നു പന്തിൽ ഒന്ന്), റിഷാദ് ഹുസൈൻ (രണ്ടു പന്തിൽ ഒന്ന്), ടസ്കിൻ അഹമ്മദ് (0), ഷോറിഫുൽ ഇസ്ലാം (നാലു പന്തിൽ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
𝐓.𝐈.𝐌.𝐁.𝐄.𝐑!!! ⚡
AMG with an early blow! 👏#AfghanAtalan | #AFGvBAN | #GloriousNationVictoriousTeam pic.twitter.com/GQoNwIawZk
— Afghanistan Cricket Board (@ACBofficials) November 6, 2024
നേരത്തെ, മുഹമ്മദ് നബി (84), ക്യാപ്റ്റൻ ഷാഹിദി (52) എന്നിവരുടെ അർധസെഞ്ചറികളുടെ കരുത്തിലാണ് അഫ്ഗാനിസ്ഥാൻ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. 79 പന്തുകൾ നേരിട്ട നബി നാലു ഫോറും മൂന്നു സിക്സും സഹിതമാണ് 84 റൺസെടുത്തത്. ഷാഹിദി 92 പന്തിൽ രണ്ടു ഫോറുകളോടെ 52 റൺസെടുത്തു. ഇവർക്കു പുറമേ ഗുൽബാദിൻ നായിബ് (32 പന്തിൽ 22), റാഷിദ് ഖാൻ (11 പന്തിൽ 10), സെദീഖുള്ള അടൽ (30 പന്തിൽ 21), നങ്ങേയാലിയ ഖരോട്ടെ (28 പന്തിൽ പുറത്താകാതെ 27) എന്നിവരുടെ പ്രകടനവും നിർണായകമായി.
Launched! 🚀#AfghanAtalan | #AFGvBAN | #GloriousNationVictoriousTeam pic.twitter.com/b7qZdFaSrH
— Afghanistan Cricket Board (@ACBofficials) November 6, 2024
ബംഗ്ലദേശിനായി ടസ്കിൻ അഹമ്മദ് 10 ഓവറിൽ 53 റൺസ് വഴങ്ങിയും, മുസ്താഫിസുർ റഹ്മാൻ 10 ഓവറിൽ 58 റൺസ് വഴങ്ങിയും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഷോറിഫുൽ ഇസ്ലാമിന് ഒരു വിക്കറ്റ് ലഭിച്ചു.
English Summary:
Bangladesh lose 8 for 23 as Ghazanfar spins Afghanistan to victory
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]