
കൊച്ചി: കൊച്ചിയില്‍ പ്രത്യേക ആരോഗ്യ സര്‍വ്വേ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശാപ്രവര്‍ത്തകരെ മൂന്ന് ബാച്ചുകളായി തിരിച്ച് നാളെ മുതല്‍ ഇതിനായുള്ള പ്രത്യേക പരിശീലനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നാളെ മുതല്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചാകും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സാധ്യമായ എല്ലാ രീതിയിലും ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്, വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിവിധ സൌകര്യങ്ങളോട് കൂടി അഞ്ച് മെഡിക്കല്‍ മൊബൈല്‍ യൂണിറ്റുകള്‍ നാളെ മുതല്‍ സജ്ജമാക്കും. ആശുപത്രികളില്‍ എത്താന്‍ സാധിക്കാത്തവരെ മൊബൈല്‍ യൂണിറ്റുകള്‍ വീടുകളില്‍ എത്തി പരിശോധിക്കും. ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിയണം. വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]